പുല്‍പ്പള്ളി: കേരള – കർണാടക അതിർത്തിയായ പുൽപ്പള്ളി
പൊളന്ന കൊല്ലിവയലിനു സമീപം കാട്ടാന ആക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ യുവാവ് മരിച്ചു. കുട്ട ചേരപ്പക്കവല മുള്ളന്‍കൊല്ലി ഇരുപ്പൂട് കാട്ടുനായ്ക്ക ഉന്നതിയിലെ രാജു-മഞ്ജു ദമ്പതികളുടെ മകന് വിഷ്ണുവാണ്(22)മരിച്ചത്. ഇന്നു രാത്രി എട്ടരയോടെയാണ് സംഭവം. കൊല്ലിവയല്‍ ഉന്നതിയിലെ ബന്ധുവീട്ടില്‍ വന്ന വിഷ്ണു വനത്തിലൂടെ കര്‍ണാടകയിലേക്ക് മടങ്ങുന്നതിനിടെയാണ് ആനയുടെ മുന്നില്‍പ്പെട്ടത്. ആന തട്ടിയ വിഷ്ണുവിനു ഗുരുതര പരിക്കേറ്റു. പ്രദേശത്ത് രാത്രി പരിശോധന നടത്തുകയായിരുന്ന വനപാലകരാണ് വിഷ്ണുവിനെ ചുമന്ന് കാടിന് പുറത്തെത്തിച്ചത്. വനം വകുപ്പിന്റെ ജീപ്പില്‍ മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. വിഷ്ണുവിന്റെ കുടുംബത്തിന് സമാശ്വാസ ധനത്തിന്റെ ആദ്യഗഡുവായി അഞ്ചു ലക്ഷം രൂപ അടുത്ത ദിവസം കൈമാറുമെന്ന് വനം അധികൃതര്‍ അറിയിച്ചു. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലാണ് പൊളന്ന. വിഷ്ണു അവിവാഹിതനാണ് . സഹോദരങ്ങള്‍: അപ്പു, അജേഷ്, രമണി.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...