.
കൽപ്പറ്റ :വയനാട് യുണൈറ്റഡ് എഫ് സിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോട് കൂടി സംഘടിപ്പിക്കുന്ന സ്കാമ്പിലോ യുവ കപ്പ്സീസൺ -2-ജില്ലാ സ്കൂൾസ് ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കർ നിർവ്വഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു, ഡി.എഫ്.എ. സെക്രട്ടറി ബിനു തോമസ് ,മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സുശാന്ത് മാത്യു എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. സ്കാമ്പിലോ സ്പോർട്സ് മാൾ എം. ഡി മുജീബ് റഹ്മാൻ, ഷാജി. പി കെ, ഷഫീഖ് ഹസ്സൻ, നാസർ കല്ലങ്ങോടാൻ, അയ്യൂബ് പി കെ എന്നിവർ പങ്കെടുത്തു. ഇന്ന് നടന്ന മത്സരങ്ങളിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് രണ്ടാം മത്സരത്തിൽ ജി.എച്ച്.എസ്. എസ്. പനമരം രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയിച്ചു.
നാളെ രണ്ട് മത്സരങ്ങൾ നടക്കും. 2.30ന് പൂക്കോട് ഇ.എം.ആർ. എസും സർവോദയ ഏച്ചോമും തമ്മിലും രണ്ടാം മൽസരത്തിൽ ജി.വി. എച്ച്.എസ്.എസ്. ബത്തേരി ജി.എച്ച്.എസ്. എസ്. തലപ്പുഴയെയും നേരിടും.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...