തിരുവനന്തപുരം : ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ വൈറസും എംപോക്സും കേരളത്തിൽ ഭീതി പരത്തുകയാണെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മഹാമാരികളെ നേരിടാനുള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. എംപോക്സ് സ്ഥിരീകരിച്ച ഉടനെ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ സംസ്ഥാനം ഒരു മുൻകരുതലും എടുത്തില്ല. നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ പോലും സർക്കാരിന് സാധിച്ചില്ല. ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും ജനങ്ങളെ ഭീതിയിലേക്ക് നയിക്കുകയാണ്. ആരോഗ്യമന്ത്രി ആരോഗ്യം മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റു പല കാര്യങ്ങളിലും ആണ് താൽപര്യം പ്രകടിപ്പിക്കുന്നത്. ആരോഗ്യവകുപ്പിന്റെ പരാജയം കോവിഡ് കാലത്തെപ്പോലെ കേരളം വലിയ വില കൊടുക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞദിവസം മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രസ്താവന സ്വന്തം കഴിവുകേട് മറച്ചുവെച്ച് കേന്ദ്രസർക്കാരിനെയും കേരളത്തിലെ ബി.ജെ.പിയെയും പഴിചാരുന്നതാണ്. വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി മുഹമ്മദ് റിയാസാണ്. ഇല്ലാത്ത കള്ള കണക്ക് സമർപ്പിക്കുന്നതിന് പകരം ശരിയായ കണക്ക് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കണം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യത്തതിനുള്ള തുക കേന്ദ്രം അനുവദിച്ചതാണ്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75,000 രൂപ എഴുതി എടുത്ത ആളുകളാണ് ബിജെപിയെ പഴിക്കുന്നത്. ഇത്രയും വലിയ ദുരന്തം നടന്നിട്ട് മന്ത്രിസഭാ ഉപസമിതി എന്ത് ചെയ്‌തു. രേഖമൂലം എന്താണ് ആവശ്യപ്പെട്ടതെന്ന് അവർ പറയട്ടെ. ഓണക്കാലത്ത് കേന്ദ്രം 5,000 കോടി രൂപ നൽകിയതിനെ പറ്റി ധാനമന്ത്രിക്ക് ഒന്നും പറയാനില്ല. ആ പണംകൊണ്ടാണ് സംസ്ഥാന സർക്കാർ ശമ്പളവും പെൻഷനും ബോണസും എല്ലാം കൊടുത്തത്. സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലെ 1700 കോടിയിൽ 1200 കോടി രൂപയും കേന്ദ്രം നൽകിയതാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന് ഗുണകരമായിട്ടുള്ള ഒരു കാര്യമാണ്. വലിയ സുസ്ഥിരത രാജ്യത്ത് ഉണ്ടാകും. സഹസ്ര കോടികളുടെ ലാഭമാണ് പൊതുഖജനാവിന് ഇതിലൂടെ ഉണ്ടാകുന്നത്. വിഡി സതീശൻ എതിർക്കുന്നത് ആരെയാണ്. നെഹ്‌റുവിന്റെ കാലത്ത് 16 വർഷം തുടർച്ചയായി ഒരു തെരഞ്ഞെടുപ്പ് നടന്നതാണ്. ഇൻഡി മുന്നണിയിലെ പല കക്ഷികളും ഈ നയത്തെ പിന്തുണയ്ക്കുന്നത് ഇതുകൊണ്ടാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...