– മേപ്പാടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഇയാൾ അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിറങ്ങി
– ആദ്യ ഘട്ടമായി ഇയാളുടെ പേരിലുള്ള വാഹനം കണ്ടുകെട്ടും
കൽപ്പറ്റ: ലഹരി മാഫിയക്ക് കൂച്ചുവിലങ്ങിടാൻ നിർണായക നീക്കവുമായി വയനാട് പോലീസ്. എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ച് ലഹരി വില്പന കൊണ്ട് അനധികൃതമായി സമ്പാദിച്ച സ്വത്തുകളെല്ലാം കണ്ടുകെട്ടാനാണ് വയനാട് ജില്ലാ പൊലീസൊരുങ്ങുന്നത്. ആദ്യഘട്ടമായി, ഈ മാസം ഏഴിന് മേപ്പാടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഇയാൾ അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയായി. ഇയാൾ ലഹരി വിൽപന കൊണ്ടുള്ള ആദായം ഉപയോഗിച്ച വാഹനം ഉടൻ കണ്ടുകെട്ടും. മേപ്പാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ ബി. കെ സിജുവാണ് വാഹനം കണ്ടുകെട്ടുന്നതിനായുള്ള റിപ്പോർട്ട് സമർപ്പിച്ചത്. ചെന്നൈ ആസ്ഥാനമായുള്ള സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അഥോറിറ്റി (സഫേമ)ക്കും റിപ്പോർട്ടിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.
ജില്ലയിലേക്കും സംസ്ഥാനത്തിലേക്കുമുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കർശന നടപടികളാണ് വയനാട് പോലീസ് സ്വീകരിക്കുന്നത്. അനധികൃതമായി സമ്പാദിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയാൽ ലഹരികടത്ത് സംഘാംഗങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും അവരെ സഹായിക്കുന്നവരുടെയും സ്വത്തുക്കൾ കണ്ടു കെട്ടാനും നിയമമുണ്ട്. നിയമം മൂലം ലഹരി സംഘത്തെയും അവരെ സഹായിക്കുന്നവരെയുമടക്കം പൂട്ടാനാണ് പൊലിസിന്റെ നീക്കം.
യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പിടികൂടിയ പ്രതികളിലൊരാളായ മലപ്പുറം, തിരൂർ, പൂക്കയിൽ പുഴക്കൽ വീട്ടിൽ മുഹമ്മദ് റാഷിദ് (29) ൽ നിന്നാണ് 19.79 ഗ്രാം എം.ഡി. എം.എ പിടികൂടിയത്. മറ്റു പ്രതികളെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് മേപ്പാടിയിൽ നിന്നും മുട്ടിൽ ഭാഗത്തേക്ക് പോകും വഴി തൃക്കൈപ്പറ്റ വച്ച് ഇയാൾ പരിഭ്രമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പോക്കറ്റിൽ നിന്നും എം.ഡി.എം.എ കണ്ടെടുക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ ഇയാൾ മയക്കുമരുന്ന് വിൽപ്പനയിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി വന്നിരുന്നു. ഈ അന്വേഷണത്തിൽ, ഇയാളുടെ പേരിലുള്ള കെ.എൽ 55 എച്ച് 0064 നമ്പർ മോട്ടോർ സൈക്കിൾ അനധികൃതമായി സമ്പാദിച്ചതായി കണ്ടെത്തി. തുടർന്ന് വാഹനം കണ്ടുകെട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇപ്രകാരം കൂടുതൽ സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്. അപ്രകാരം സമ്പാദിച്ച മുഴുവൻ സ്വത്തും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അകൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളുമായി പോലീസ് മുന്നോട്ട് പോവും.
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ. എസ് പ്രശാന്ത് കുമാർ, ഷംനാസ് , താഹിർ എന്നിവരും റിപ്പോർട്ട് സമർപ്പണത്തിന്റെ ഭാഗമായിരുന്നു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...