കല്പറ്റ: കാവ്യഗുണത്തെ തിരിച്ചറിയുന്നില്ലെങ്കില്‍ കവികള്‍ക്കു നിലനില്പില്ലെന്നും കവിതയെഴുത്തിനു നിരന്തരമായ തപസ്സും ഇച്ഛാശക്തിയും ഭാഷാബോധവും അനിവാര്യമാണെന്നും കവി കല്പറ്റ നാരായണന്. ചുണ്ടേല്‍ സ്വദേശിനി അമൃത മങ്ങാടത്തിന്റെ കവിതാസമാഹാരം ഹൃദയസൂര്യന്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സാറ്റാന്റിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി പുസ്തകം ഏറ്റുവാങ്ങി. വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉസ്മാന് മദാരിക്കു നല്കി, ഡോ. ഷാനവാസ് പള്ളിയാല്‍ ആദ്യ വില്പന നിര്‍വഹിച്ചു. എഴുത്തുകാരന് അലി പള്ളിയാല്‍ പുസ്തം പരിയപ്പെടുത്തി. കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കൈനാട്ടി പത്മപ്രഭ ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ കവി ശശി വെള്ളമുണ്ട, കവയിത്രി മാളവിക ആര്, ജോസഫ് പി.എ, ശിഖ, ടി.എന്‍ ശ്രീജിത്, ബീന സുരേഷ്, അമൃത മങ്ങാടത്ത് സംസാരിച്ചു. സാഹിത്യ പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...