കൽപ്പറ്റ:വരൾച്ച രൂക്ഷമായി ബാധിച്ച് വയനാട് ജില്ല. വിളകൾ കരിഞ്ഞുണങ്ങി വൻ കൃഷി നാശം. കൃഷി വകുപ്പിൻ്റെ കണക്കനുസരിച്ച് ഇതുവരെ ഉണ്ടായത് എട്ട് കോടിയുടെ വിളനാശം. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കണക്കെടുപ്പ് തുടരുന്നു. : വയനാട്ടിൽ വേനൽ മഴ കുറഞ്ഞതോടെയാണ് വൻതോതിൽ കൃഷി കരിഞ്ഞുണങ്ങിയത്. വരൾച്ച ബാധിച്ച് വാഴ ഒടിഞ്ഞു തൂങ്ങുകയും കുല വിൽക്കാൻ പറ്റാത്ത വിധത്തിൽ ആവുകയും ചെയ്തു .വരൾച്ച ബാധിക്കാത്ത പ്രദേശങ്ങളിൽ ആകട്ടെ ഇടയ്ക്ക് കിട്ടിയ വേനൽ മഴക്കൊപ്പം കാറ്റുവീശി വാഴ നിലംപൊത്തി വലിയ കൃഷിനാശമാണ് കാർഷിക മേഖലയിൽ ഉണ്ടായത്. പുൽപ്പള്ളി, മുള്ളൻകൊല്ലി പൂതാടി പ്രദേശങ്ങളിൽ ആകട്ടെ വരൾച്ച രൂക്ഷമായതോടെ കുരുമുളക് കൃഷിക്കാണ് വ്യാപകമായ നഷ്ടമുണ്ടായത്. വയനാട്ടിൽ ഇതുവരെ ഇൻഷൂര്‍ ചെയ്ത 629 കർഷകരുടെ കൃഷികൾ നശിച്ച ഇനത്തിൽ ആറര കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഏകദേശം 35 ലക്ഷത്തോളം രൂപയുടെ നെല്ലും കരിഞ്ഞുണങ്ങി. ഇൻഷൂര്‍ ചെയ്യാത്ത 570 കർഷകരുടെ വിളകൾക്ക് നാശം ഉണ്ടാക്കിയതായും ഇതുവരെ കൃഷിവകുപ്പ് ശേഖരിച്ച് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു. മുള്ളൻ കൊല്ലി പഞ്ചായത്തിൽ മാത്രം 65 ലക്ഷം രൂപയുടെ കുരുമുളക് ചെടികൾ കരിഞ്ഞുണങ്ങി. 280 കർഷകരെ മുള്ളൻകൊലിയിൽ വരൾച്ച നേരിട്ട് ബാധിച്ചു. പുൽപ്പള്ളി പഞ്ചായത്തിലും സമാനമായ വരൾച്ചയാണ് അനുഭവപ്പെട്ടത്. 152 കർഷകരുടെ കുരുമുളക് ചെടികൾ പുൽപ്പള്ളിയിൽ കരിഞ്ഞുണങ്ങി. മാനന്തവാടി താലൂക്കി തവിഞ്ഞാൽ പഞ്ചായത്തിൽ ആണ് ഏറ്റവും കൂടുതൽ വിള നാശം ഉണ്ടായത്. 12 കർഷകർക്കായി 17 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് തിരക്കുകൾ കഴിഞ്ഞശേഷം കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയ കണക്കെടുപ്പ് ഇപ്പോഴും തുടരുകയാണ്. കണക്കെടുപ്പ് പൂർത്തിയായാൽ ഇപ്പോഴത്തെ നഷ്ടം ഇരട്ടിയാകും എന്നാണ് വിലയിരുത്തൽ. വരൾച്ച ബാധിത പ്രദേശമായി വയനാടിനെ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ടു്. : വയനാട്ടിൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷിനാശത്തിന്റെ തോത് കൂടുതലാണെന്ന് കൃഷിവകുപ്പ് .കേരള കാർഷിക സർവകലാശാല വിദഗ്ധരുടെ സഹായത്തോടെ കൃഷി വകുപ്പ് വിശദമായ റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞതായി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി എസ് അജിത് കുമാർ പറഞ്ഞു. അനന്തര നടപടിക്കായി റിപ്പോർട്ട് നാളെ ജില്ലാ കലക്ടർക്കും സംസ്ഥാന സർക്കാരിനും സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....
. കൽപ്പറ്റ: മാനന്തവാടിയിലെ മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാപിഴവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ എം എല്‍ എ എന്ന നിലയില്‍ ഒ ആര് കേളുവിന് തല്‍സ്ഥാനത്ത്...
ഒന്നാംഘട്ടമായി ഏറ്റെടുക്കുന്നത് 3.24 ഏക്കര്‍ ഭൂമി കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീടുകളുടെ പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് ജനുവരി 13-ഓടെ പൂര്‍ത്തീയാക്കുമെന്ന് ഡി സി സി...
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി റവ.ഫാദർ...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോൾ തൃശൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ കോൺഗ്രസിൻ്റെ അപ്രതീക്ഷിത നീക്കം. കാലങ്ങളായി എൽഡിഎഫിന്റെ കോട്ടയായി അറിയപ്പെടുന്ന കൈപ്പമംഗലം മണ്ഡലം ഇത്തവണ പിടിച്ചെടുക്കാൻ...