ടെലിഫോൺ എക്സ്ചേഞ്ച് പരിസരത്തു സൂക്ഷിച്ച കോപ്പർ കേബിൾ മോഷ്ടിച്ച യുവാവ് പിടിയിൽ.

പുൽപള്ളി : മുള്ളൻകൊല്ലി ടെലിഫോൺ എക്സ്ചേഞ്ച് പരിസരത്തു സൂക്ഷിച്ച കോപ്പർ കേബിൾ മോഷ്ടിച്ച കേസിലാണ് ഭൂതാനം പുളിക്കൽക്കണ്ടി വീട്ടിൽ സജിത്ത് (31) നെ പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഏപ്രിൽ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സുമാർ 109900 രൂപയോളം വിലമതിക്കുന്ന കോപ്പർ കേബിൾ ഇയാൾ മോഷ്ടിക്കുകയായിരുന്നു. പുൽപള്ളി എസ്.എച്ച്.ഓ പി സുഭാഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ എച്ച്. ഷാജഹാൻ, എസ്.സി.പി.ഓ അനീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
Next post സിദ്ധാർഥന്റെ മരണം അന്വേഷിക്കാൻ സി.ബി.ഐ സംഘം വയനാട്ടിൽ എത്തി.
Close

Thank you for visiting Malayalanad.in