ശമ്പളവും പെൻഷനും മുടങ്ങിയതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ട്രഷറിക്ക് മുമ്പിൽ ധർണ നടത്തി

സംസ്ഥാനത്ത് ആദ്യമായി ജീവനക്കാരുടെ ശമ്പളവും പെൻഷൻകാരുടെ പെൻഷനും മുടങ്ങിയതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ കലക്ടറേറ്റിനു മുൻപിൽ ധർണ നടത്തി. കെ.എസ്.എസ് പി. എ കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വയനാട് ജില്ലാ ട്രഷറിക്ക് മുമ്പിൽ സമരം നടത്തിയത്. പ്രതിഷേധയോഗം കെ എസ് എസ് പി എ വയനാട് ജില്ല സെക്രട്ടറി റ്റി.ജെ സക്കറിയ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വേണുഗോപാൽ കീഴ്ശ്ശേരി അധ്യക്ഷനായിരുന്നു. കെ.എൽ തോമസ്, ടി ഒ റെയ്മണ്ട്, കെ ശശികുമാർ, കെ മൂസ, സരസമ്മ ടീച്ചർ, ഇ വി അബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി. ജീവനക്കാരെയും പെൻഷൻ കാരെയും മാത്രമല്ല ജീവിതത്തിൻറെ സകല മേഖലയിലുള്ളവരെയും സംസ്ഥാന സർക്കാർ കൈയ്യൊഴിഞ്ഞിരിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോളജുകള്‍ കേന്ദ്രീകരിച്ച് റണ്ണിങ് ക്ലബുകള്‍: റണ്‍ ദെം യങ് പദ്ധതിക്ക് തുടക്കമിട്ട് ക്ലിയോസ്‌പോര്‍ട്‌സ്
Next post സി.പി.ഐ.എം പ്രതിഷേധകൂട്ടായ്മ നടത്തി
Close

Thank you for visiting Malayalanad.in