കൊച്ചി: സ്കൂള്‍-കോളജുകള്‍ കേന്ദ്രീകരിച്ച് റണ്ണിങ് ക്ലബുകള്‍ക്ക് തുടക്കമിട്ട് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ സംഘാടകരായ ക്ലിയോസ്പോര്‍ട്സ്. കോളേജ് അഡ്മിനിസ്ട്രേഷനുകളുടെയും കായികാധ്യാപകരുടെയും സഹകരണത്തോടെ പുതുതലമുറയിൽ ദീര്‍ഘദൂര ഓട്ടക്കാരെ വാര്‍ത്തെടുക്കുക, ചെറുപ്പം മുതല്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ക്ലിയോസ്പോര്‍ട്സ് റണ്‍ ദെം യങ് പദ്ധതിക്ക് തുടക്കമിടുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിന് കൊച്ചിയിലെ ആല്‍ബര്‍ട്ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ( എഐഎം) തുടക്കമായി. ക്യൂന്‍സ് വാക്ക് വേയിൽ നടന്ന ചടങ്ങില്‍ എഐഎം ചെയര്മാന് ഫാ. ആന്റണി തോപ്പില്‍ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. പുതുതലമുറയ്ക്ക് നല്ല ആരോഗ്യം വാര്‍ത്തെടുക്കുവാന്‍ കായിക വിനോദമെന്ന നിലയില്‍ ഓട്ടത്തിന് ഊന്നല്‍ നല്‍കിയുള്ള പദ്ധതി ഏറെ പ്രതീക്ഷ നല്‍കുന്നതായി ഫാ. ആന്റണി തോപ്പില്‍ അഭിപ്രായപ്പെട്ടു. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍, ക്ലിയോസ്പോര്‍ട്സ് എന്നിവരുമായുള്ള ആല്‍ബര്‍ട്ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ സഹകരണം മറ്റു കോളജുകള്‍ക്കും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമാകും. കോളജ്, സര്‍വകലാശാല കായിക വിഭാഗത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഒരു വര്‍ഷം നീണ്ടുനിൽക്കുന്ന പദ്ധതിയുടെ ഭാഗമായി കായിക തത്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്കുവാന് മാരത്തോണ്‍ ഓട്ടക്കാരായ ഗോപി ടി, ഒ.പി ജെയ്ഷ എന്നിവരെ ഉള്‍പ്പെടുത്തി വിദഗ്ദ്ധ സമിതി രൂപീകരിക്കും. ഇവരുടെ സഹായത്താല്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലനവും നൽകും.
പ്രായഭേദമന്യേ എല്ലാവരെയും ആകര്‍ഷിച്ച ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ കായിക സംസ്കാരം കോളജുകളിലേക്ക് വ്യാപിപ്പിക്കാന്‍ ‘റണ്‍ ദെം യങ് ‘ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ക്ലിയോസ്പോര്‍ട്സ് ഡയറക്ടര്‍ അനീഷ് പോള്‍ പറഞ്ഞു. പദ്ധതിയിലൂടെ കായിക വിനോദങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആരോഗ്യമുള്ള മാനസികാവസ്ഥ യുവാക്കളില്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
രണ്ട് വര്‍ഷത്തിനുള്ളില്‍ ഏറെ ഗുണപ്രദമായ ‘റണ്‍ ദെം യംഗ് – പരിപാടി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ് ക്ലിയോസ്പോര്‍ട്സിന്റെ ലക്ഷ്യം.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...