സംസ്ഥാനത്ത് ആദ്യമായി ജീവനക്കാരുടെ ശമ്പളവും പെൻഷൻകാരുടെ പെൻഷനും മുടങ്ങിയതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ കലക്ടറേറ്റിനു മുൻപിൽ ധർണ നടത്തി. കെ.എസ്.എസ് പി. എ കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വയനാട് ജില്ലാ ട്രഷറിക്ക് മുമ്പിൽ സമരം നടത്തിയത്. പ്രതിഷേധയോഗം കെ എസ് എസ് പി എ വയനാട് ജില്ല സെക്രട്ടറി റ്റി.ജെ സക്കറിയ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വേണുഗോപാൽ കീഴ്ശ്ശേരി അധ്യക്ഷനായിരുന്നു. കെ.എൽ തോമസ്, ടി ഒ റെയ്മണ്ട്, കെ ശശികുമാർ, കെ മൂസ, സരസമ്മ ടീച്ചർ, ഇ വി അബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി. ജീവനക്കാരെയും പെൻഷൻ കാരെയും മാത്രമല്ല ജീവിതത്തിൻറെ സകല മേഖലയിലുള്ളവരെയും സംസ്ഥാന സർക്കാർ കൈയ്യൊഴിഞ്ഞിരിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.