സിദ്ധാർത്ഥന്റെ ദുരൂഹ മരണത്തിലെ കേസിൽ പ്രതികളായ വരെ പൂക്കോട് വെറ്റിറിനറി കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി .മൂന്ന് ദിവസം സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ച ഇടങ്ങളും മുറികളും ഹോസ്റ്റലിന്റെ വിവിധ ഭാഗങ്ങളിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൻറെ തലവൻ കൽപ്പറ്റ ഡി.വൈ.എസ്.പി ടി എൻ സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളുമായി പൂക്കോട് വെറ്റിറിനറി കോളേജ് ഹോസ്റ്റലിൽ തെളിവെടുപ്പ് നടത്തിയത്. ആദ്യം അറസ്റ്റിലായ ആറുപേരാണ് വിശദമായ ചോദ്യം ചെയ്യലിനായി ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത് നാളെ കസ്റ്റഡി കാലാവധി കഴിയുന്നതോടെ ഇവരെ കോടതിയിൽ ഹാജരാക്കും. ഇപ്പോൾ റിമാൻഡിൽ ഉള്ള മറ്റ് 12 പ്രതികളെ നാളെത്തന്നെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേരളത്തിൽ ക്യാമ്പസ് ചരിത്രങ്ങളിൽ കേട്ടുകേൾവിയില്ലാത്ത ക്രൂരകൃത്യങ്ങളാണ് ദിവസങ്ങളോളം പൂക്കോട് നടന്നത്. സിദ്ധാർത്ഥനെ വിദ്യാർത്ഥികൾ ചേർന്ന് ആൾക്കൂട്ട വിചാരണയ്ക്കുശേഷം കൊല ചെയ്തതാണെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മാതാപിതാക്കൾ.
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...