കാട്ടാനആക്രമണത്തിൽ ഗോത്ര ബാലന് ഗുരുതരമായ പരിക്ക് : ആശുപത്രിയിലെത്തിച്ചത് മണിക്കൂറുകൾക്ക് ശേഷം

പുൽപ്പള്ളി:- കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ കോളനിക്ക് സമീപം വച്ച് കാട്ടാന തട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .കുട്ടി ഇതുവരെയും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല .പാക്കം കാരേരിക്കുന്ന് നായ്ക്ക കോളനിയിലെ വിജയൻ – കമലാക്ഷി ദമ്പതികളുടെ മകൻ ശരത് (14 )ആണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത് .ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. .വീട്ടിൽ നിന്നും 500 മീറ്റർ ദൂരെയുള്ള കടയിൽ നിന്നും വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങി വരികയായിരുന്ന കുട്ടി ഇരുട്ടിൽ കാട്ടാന നിൽക്കുന്നത് കണ്ടില്ല. കോളനിക്ക് തൊട്ടടുത്ത് എത്തിയപ്പോഴാണ് ആന കുട്ടിയെ ആക്രമിച്ചത്. സന്ധ്യ സമയങ്ങളിൽ കോളനിയിൽ പലപ്പോഴും ശബ്ദ കോലാഹലങ്ങൾ ഉണ്ടാകാറുള്ളതിനാൽ ആരും ഈ സംഭവം അറിഞ്ഞില്ല ..കാട്ടാന കുട്ടിയെ എടുത്ത് എറിയുകയാണ് ഉണ്ടായത് . മണിക്കൂറുകൾക്കു ശേഷം വീട്ടുകാർ കുട്ടി കടയിൽ നിന്നും തിരിച്ചുവന്നില്ല എന്നറിഞ്ഞ് അന്വേഷിച്ച് കടയിൽ എത്തിയപ്പോഴാണ് കുട്ടി സാധനങ്ങൾ വാങ്ങി നേരത്തെ പോയിരുന്നു എന്ന് കാര്യം കടയുടമ ഇവരോട് പറഞ്ഞത്. തുടർന്ന് കോളനി നിവാസികൾ നടത്തിയ അന്വേഷണത്തിലാണ് കോളനിക്ക് സമീപത്തെ കാപ്പിത്തോട്ടത്തിൽ ഒരു കാപ്പിയുടെ ചുവട്ടിൽ കുട്ടി രക്തം വാർന്ന് കിടക്കുന്നത് കണ്ടത്. വിവരം അധികൃതരെ അറിയിച്ചതിനെ തുടർന്ന് കുട്ടിയെ പുൽപ്പള്ളി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പുൽപ്പള്ളി വിജയ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ശരത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാടിനെ അറിഞ്ഞ് കോളിച്ചാൽ സ്നേഹതീരം കൂട്ടായ്മ അംബയിലേക്ക് യാത്ര നടത്തി.
Next post കെ.എ.ടി.എഫ് അവകാശ സംരക്ഷണ ജാഥ വിജയിപ്പിക്കും
Close

Thank you for visiting Malayalanad.in