പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ദർശന ദീപം’ സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് വിജയകരമായി സമാപിച്ചു. ഞായറാഴ്ച (മെയ് 24) ഉച്ചയ്ക്ക് 2.00 മണി മുതൽ വൈകുന്നേരം 4.30 വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ പോൾ കരനിലത്ത് സമ്മേളനത്തിൽ സ്വാഗതപ്രസംഗം നടത്തി. മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് ബിജു എം. കെ. മത്തോക്കിൽ സമ്മേളന പ്രതിനിധികൾക്കായി പ്രത്യേക ക്ലാസ്സ് നയിച്ചു. ഇടവകകളുടെ ഭാവി പ്രവർത്തനങ്ങൾക്കും ആത്മീയ ഉണർവിനും ഊന്നൽ നൽകിക്കൊണ്ടായിരുന്നു ക്ലാസ്സുകൾ. വൈദിക സെക്രട്ടറി ഫാ. മത്തായികുഞ്ഞ് ചാത്തനാട്ടുകുടി സമ്മേളനത്തിന് ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ ഭദ്രാസന ജോയിൻ സെക്രട്ടറി ബേബി വാളങ്കോട്ട് നന്ദി പ്രകാശനം നിർവഹിച്ചു. ഭദ്രാസനത്തിലെ വൈദിക ശ്രേഷ്ഠർ, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വിവിധ പള്ളികളിലെ ട്രസ്റ്റിമാർ, സെക്രട്ടറിമാർ, പള്ളി മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ഓഡിറ്റേഴ്സ്, ഭക്ത സംഘടന ഭദ്രാസന ഭാരവാഹികൾ, ജെയ്ക്സ് ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങി നിരവധി പേർ ഈ സംയുക്ത സമ്മേളനത്തിൽ പങ്കെടുത്തു. ഭദ്രാസനത്തിന്റെ വിവിധ തലങ്ങളിലുള്ള ഭാരവാഹികളുടെ സജീവ പങ്കാളിത്തം കൊണ്ട് സമ്മേളനം ശ്രദ്ധേയമായി.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...