മാനന്തവാടി: ജനുവരി 30 ന് കല്‌പറ്റയിലെത്തുന്ന കെ.എ.ടി.എഫ് അവകാശ സംരക്ഷണ ജാഥ യക്ക് വൻ സ്വീകരണം നല്കാൻ മാനന്തവാടി സബ് ജില്ല കമ്മിറ്റി തീരുമാനിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എ.ടി.എഫ്സംസ്ഥാന സമിതി നടത്തുന്ന ജാഥ കാസർഗോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്താണ് സമാപിക്കുക. ജനുവരി 30 ന് രാവിലെ 8 മണിക്ക് കല്പറ്റയിൽ നടക്കുന്ന വിവിധ സംഘടനപ്രതിനിധി സംഗമവും വൻ ആവേശത്തിലാണ് പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്.കെ.എ.ടി എഫ് സംസ്ഥാന വനിത വിംഗ് സെക്രട്ടറി നസ്രിൻ.ടി ഉദ്ഘാടനം ചെയ്തു. സുബൈർ ഗദ്ദാഫി അധ്യക്ഷത വഹിച്ചു. ഷിഹാബ് മാളിയേക്കൽ, യൂനുസ്.ഇ, ജലീൽ.എം മുഹമ്മദലി വാളാട് എന്നിവർ സംസാരിച്ചു