രാഹുൽ ഗാന്ധി എം.പി. നാളെ മുതൽ രണ്ട് ദിവസം വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും. . നാളെ രാവിലെ കോഴിക്കോട്ട് എത്തുന്ന അദ്ദേഹം തിരുവാലി, വണ്ടൂർ, ചുങ്കത്തറ, വഴിക്കടവ് എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും.30 ന് രാഹുൽ ഗാന്ധി മുഴുവൻ സമയം വയനാട് ജില്ലയിലുണ്ടാകും. രാവിലെ 9.30-ന് ബത്തേരി ഇഖ്റ ആശുപത്രിയിൽ ഇഖ്റ ഡയഗ് നോസ്റ്റിക്സിൻ്റെയും ഓക്സിജൻ പ്ലാൻ്റിൻ്റെയും ഉദ്ഘാടനം നടത്തും. പി. എം. ജി.എസ്.വൈ. പദ്ധതിയിൽ നിർമ്മിച്ച മഞ്ഞപ്പാറ- നെല്ലാറച്ചാൽ – മലയച്ചൻകൊല്ലി റോഡിൻ്റെ ഉദ്ഘാടനം 10.40-ന് അമ്പലവയൽ നെല്ലാറച്ചാലിൽ എം.പി. നിർവ്വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കലക്ട്രേറ്റിൽ നടക്കുന്ന ദിശ മീറ്റിംഗിൽ പങ്കെടുത്ത ശേഷം എം.പി. ഫണ്ട് ഉപയോഗിച്ച് വയനാട് മെഡിക്കൽ കോളേജിനായി വാങ്ങിയ ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് കലക്ട്രേറ്റ് പരിസരത്ത് മൂന്ന് മണിക്ക് നിർവ്വഹിക്കും. വൈകുന്നേരം 4.15 ന് മാനന്തവാടി നഗരസഭ അമൃദ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും എം.പി.ഫണ്ടുപയോഗിച്ച് വാളാട് പി.എച്ച്.സി.ക്ക് വേണ്ടി വാങ്ങിയ ആംബുലൻസിൻ്റെ താക്കോൽ കൈമാറ്റവും മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂൾ മൈതാനത്ത് നടക്കും. അഞ്ച് മണിക്ക് പഴശ്ശികൂടീരത്തിൽ രാഹുൽ ഗാന്ധി എം.പി. പുഷ്പാർച്ചന നടത്തും. ഡിസംബർ ഒന്നിന് കണ്ണൂരിലും കൊച്ചി മറൈൻ ഡ്രൈവിലും എറണാകുളം ടൗൺ ഹാളിലും വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി എം.പി. ഡൽഹിക്ക് മടങ്ങും.
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...
. രണ്ട് മ(ന്ത്രിതല യോഗങ്ങളിലായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും തൊഴിലാളികളുടെ മിനിമം കൂലി 700/- രൂപയാക്കുമെന്ന എൽ ഡി എഫിൻ്റെ പ്രകടന പത്രികാ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്...