കൽപ്പറ്റ: കുടകിലെ ഇഞ്ചിപ്പാടങ്ങളിലെ ദുരൂഹ മരണം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് മറുപടി നൽകാതെ ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും . വീണ്ടും നോട്ടീസയക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനംഗം കെ. ബൈജുനാഥ് . കഴിഞ്ഞ കുറേ കാലങ്ങളായി കുടകളിലെ ഇഞ്ചിപ്പാടങ്ങളിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന യുവാക്കളെ ജോലിക്ക് കൊണ്ട് പോയി കാണാതാവുന്നതും ദുരൂഹ സാഹചര്യങ്ങളിൽ മരിക്കുന്നതും പതിവാണ്. ഇത്തരം കേസുകിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് വിവിധ സംഘടനകൾ ആക്ഷേപം ഉന്നയിച്ചിരുന്നു. വീണ്ടും ദുരൂഹ മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപ്പെട്ടത്. ഇതനുസരിച്ച് ജില്ലാ കലക്ടറിൽ നിന്നും ജില്ലാ പോലീസ് മേധാവിയിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയെങ്കിലും കലക്ടറും എസ്.പി.യും റിപ്പോർട്ട് നൽകിയില്ലന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. ബൈജു നാഥ് പറഞ്ഞു. .ഇന്ന് കൽപ്പറ്റയിൽ നടത്തിയ സിറ്റിംഗിന് ശേഷമാണ് കമ്മീഷനംഗം പ്രതികരിച്ചത്. കലക്ടർക്കും ജില്ലാ പോലിസ് മേധാവിക്കും വീണ്ടും നോട്ടീസ് അയക്കാനുള്ള ഒരുക്കത്തിലാണ് മനുഷ്യാവാകാശ കമ്മീഷൻ . നാല്പതിലധികം മറ്റ് കേസുകൾ സിറ്റിംഗിൽ പരിഗണിച്ച കമ്മീഷൻ 20 എണ്ണത്തിൽ തീർപ്പ് കൽപ്പിച്ചു..
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....
. കൽപ്പറ്റ: മാനന്തവാടിയിലെ മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാപിഴവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ എം എല്‍ എ എന്ന നിലയില്‍ ഒ ആര് കേളുവിന് തല്‍സ്ഥാനത്ത്...
ഒന്നാംഘട്ടമായി ഏറ്റെടുക്കുന്നത് 3.24 ഏക്കര്‍ ഭൂമി കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീടുകളുടെ പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് ജനുവരി 13-ഓടെ പൂര്‍ത്തീയാക്കുമെന്ന് ഡി സി സി...
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി റവ.ഫാദർ...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോൾ തൃശൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ കോൺഗ്രസിൻ്റെ അപ്രതീക്ഷിത നീക്കം. കാലങ്ങളായി എൽഡിഎഫിന്റെ കോട്ടയായി അറിയപ്പെടുന്ന കൈപ്പമംഗലം മണ്ഡലം ഇത്തവണ പിടിച്ചെടുക്കാൻ...