2022 -23 അധ്യയന വർഷത്തിൽ പ്രൈമറി വിഭാഗത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച നാലാമത്തെ പി.ടിഎ. യായി കൈതക്കൽ . ജി. എൽ. പി.എസ്. . തെരഞ്ഞെടുക്കപ്പെട്ടു. വ്യത്യസ്തവും വൈവിധ്യങ്ങളുമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുക വഴിയാണ് പി ടി എ ഈ അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പനമരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ കൊച്ചു വിദ്യാലയം, ഈ അവാർഡ് നേടുക വഴി ഗ്രാമപഞ്ചായത്തിനും, വയനാട് ജില്ലക്കും അഭിമാനമായി മാറിയിരിക്കുകയാണ്. പ്രീ -പ്രൈമറി മുതൽ അഞ്ചുവരെ ക്ലാസുകളിലായി 300 വിദ്യാർത്ഥികളും 20 ജീവനക്കാരും ഈ വിദ്യാലയത്തിൽ ഉണ്ട്. ആകെ വിദ്യാർത്ഥികളുടെ നാൽപത് ശതമാനത്തി ലധികം വരുന്ന എസ്.ടി വിഭാഗം കുടുംബങ്ങളുടെ ശാക്തീകരണമാണ് കഴിഞ്ഞവർഷം പി.ടി.എ ഏറ്റെടുത്തു നടത്തിയ പ്രധാന പ്രവർത്തനങ്ങളി ലൊന്ന്.കോളനികൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, എക്സൈസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ടുള്ള ലഹരി വിരുദ്ധ ക്ലാസുകൾ,ഏഴ് പ്രധാനപ്പെട്ട കോളനികളെ കേന്ദ്രീകരിച്ചുള്ള കോർണർ പി ടി എ കൾ എന്നിവ ഈ മേഖലയിലെ പ്രധാന പ്രവർത്തനങ്ങളാണ്.
പൂർവ്വ വിദ്യാർത്ഥിയും സാമൂഹ്യപ്രവർത്തകനു മായ ഷൈജു കെ. ജോർജിന്റെ മുഖ്യ പങ്കാളിത്തത്തോടു കൂടെ 2022 ഡിസംബർ 10,11 തീയതികളിൽ നടത്തിയ ഗോത്ര ഫെസ്റ്റ് നാടിന്റെ തന്നെ ഉത്സവമാക്കി മാറ്റാൻ പിടിഎ ക്ക് കഴിഞ്ഞു. അന്യം നിന്നു പോകുന്ന ഗോത്ര കലകളുടെ പ്രദർശനവും, ബോധവൽക്കരണ ക്ലാസുകളും, പുരാവസ്തുക്കളുടെ പ്രദർശനവുമെല്ലാം മേളയുടെ മുഖ്യ ആകർഷകങ്ങളായിരുന്നു.
സ്വാതന്ത്ര്യത്തിന്റെ 75- വാർഷികം വ്യത്യസ്തമായ രീതിയിലാണ് ഈ വിദ്യാലയം ആഘോഷിച്ചത്. 75 വയസ്സു കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളായ ആളുകളെ ഈ വിദ്യാലയത്തിൽ എത്തിച്ച് പി ടി എ യുടെ നേതൃത്വത്തിൽ ആദരിച്ചത് വളരെ വാർത്താ പ്രാധാന്യം നേടിയ ഒന്നാണ് .
വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് പി ടി എ.യുടെ നിരന്തര ഇടപെടൽ മൂലം ബഹുരാജ്യ സഭ എംപി ശ്രീ.ബിനോയ് വിശ്വത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ മുടക്കി സ്കൂൾ ബസ് ഏർപ്പെടുത്തിയത് പി ടി എ യുടെ മറ്റൊരു പ്രധാന നേട്ടമാണ്.
അക്ഷരജ്ഞാനം കുറഞ്ഞ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിനായി കോളനികൾ കേന്ദ്രീകരിച്ച് പഠന വീടുകളിലൂടെ പ്രത്യേക പരിശീലനം ഏർപ്പെടുത്താൻ പി ടി എ യ്ക്ക് സാധിച്ചു.
സ്കൂളിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ പ്രാദേശികമായ ഫണ്ട് ശേഖരണത്തിലൂടെ നടത്തുകയും വിവിധ ആഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തത് പി ടി എയുടെ മികവുകളായി കണക്കാക്കുന്നു .
പി ടി എയുടെ നേതൃത്വത്തിൽ സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ച്, വിഭവങ്ങൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.
വിവിധങ്ങളായ ആഘോഷ പരിപാടികളിലെ വൻതോതിലുള്ള ജനപങ്കാളിത്തം കൊണ്ട് സ്കൂളിനെ സമൂഹത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റാൻ പി ടിഎക്ക് കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും പ്രധാനം. എം പി, എം. എൽ.എ അടക്കമുള്ള ജനപ്രതിനിധികളെ സഹകരിപ്പിച്ചുകൊണ്ട് വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കാൻ പി ടി എ ക്ക് ഈ കാലയളവിൽ സാധിച്ചു എന്നത് പരമപ്രധാനമായ കാര്യമാണന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.
അവാർഡ് തുക സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ച പ്പെടുത്താൻ ഉപയോഗിക്കുമെന്നും ഇവർ പറഞ്ഞു.
അബ്ദുൽ നാസർ പി ടി എ പ്രസിഡണ്ട് ആയും സിദ്ധീഖ് വൈസ് പ്രസിഡണ്ട് ആയും , മിയ ചാർലി എം പി ടി എ പ്രസിഡണ്ടായും സലിം, എസ് എം സി ചെയർമാനുമായുള്ള 15 അംഗ കമ്മിറ്റിയാണ് സ്കൂളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.
പി.ടി.എ. പ്രസിഡണ്ട് സി.അബ്ദുൾ നാസർ,
പി.പി. സിദ്ദിഖ്, ഹെഡ്മാസ്റ്റർ റെജി തോമസ് സ്കൂൾ മാനേജ് മെൻ്റ് കമ്മിറ്റിയംഗം പി.സലീം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...