.
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ പോഷകാഹാര പ്രദർശനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. വനിത ശിശു വികസന വകുപ്പിൻ്റെയും മാനന്തവാടി ബ്ലോക്ക് ഐസിഡിഎസ് പ്രോജക്ടിൻ്റെയും നേതൃത്വത്തിലാണ് പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി “പോഷൺ മാ 2022” എന്ന പേരിൽ ന്യൂട്രീഷൻ എക്സിബിഷൻ നടത്തിയത്. ആരോഗ്യ വകുപ്പുമായി സഹകരിച്ച് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള പരിശോധന ക്യാമ്പും നടന്നു.ബ്ലോക്ക് ട്രൈസം ഹാളിൽ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള പോഷണങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ട്ടിക്കുക പോഷണ നിലവാരമുള്ള ഭക്ഷണം കഴിക്കുവാൻ ജനങ്ങളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് “പോഷൺമാ 2022” സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി കെ അമീൻ,വി എം വിമല,സല്‍മ മോയിൻ, ബാലൻ വെള്ളരിമ്മൽ,സിഡിപിഒ സി ബീന,അങ്കണവാടി വർക്കർ പി എസ് രമാദേവി, കെ പി സുനിൽകുമാർ എന്നിവർ സംസാരിച്ചു.
. കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടങ്ങി. ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി ചാരിറ്റിയിൽ മണ്ണിടിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥലത്തെ സംരക്ഷണ മതിലാണ്...
കൽപ്പറ്റ:-സംസ്ഥാന സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും ജനദ്രോഹ നയങ്ങൾക്കു മെതിരെ യു ഡി ടി എഫ് നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു ഡി ടി എഫ്...
വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും...
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും മെട്രോ മാര്‍ട്ടും സംയുക്തമായി 2026 ജനുവരി 16 മുതല്‍ 18 വരെ എറണാകുളം അങ്കമാലി അഡ്ലക്സ് കണ്വെന്ഷന്...
- _താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കിന് ശാസ്ത്രീയ പരിഹാരം കാണണം_ കൽപ്പറ്റ: ഇസ്രയേൽ - അമേരിക്കൻ ഭീകരത ഫലസ്തീനികളെ കശാപ്പ് ചെയ്യുന്നത് തുടരുകയാണ്. ആയുധം പ്രയോഗിച്ചും ഭക്ഷണം നിഷേധിച്ച്...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അദ്ധ്യായന വർഷത്തിൽ അനസ്തേഷ്യോളജി,...