* ശുചിമുറി ബ്ലോക്കുകള്‍ ഉദ്ഘാടനം ചെയ്തു
കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന ശുചിമുറി പദ്ധതിയില്‍ പൂക്കോട് തടാകം, കാരാപ്പുഴ അണക്കെട്ട് എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച ശുചിമുറി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശികള്‍ അടക്കമുള്ള വിനോദസഞ്ചാരികള്‍ക്ക് ആധുനിക സൗകര്യങ്ങളുള്ള ശുചിമുറികള്‍ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് വിനോദ കേന്ദ്രങ്ങളില്‍ ആധുനിക ശുചിമുറികള്‍ നിര്‍മ്മിക്കുന്നത്. ശുചിമുറി ബ്ലോക്കുകളുടെ പരിപാലനം ഉറപ്പുവരുത്തും. ഓരോ കേന്ദ്രത്തിലും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി ഒന്‍പത് ശുചിമുറികള്‍, ബേബി കെയര്‍ റൂം, നാല് ഷവര്‍ റൂം എന്നിവയടങ്ങിയതാണ് ശൗചാലയ സമുച്ചയങ്ങള്‍. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. ഓരോയിടത്തും 161 ചതുരശ്ര മീറ്ററിലാണ് ശുചിമുറി സംവിധാനം. പൂക്കോട് തടാകത്തില്‍ 1.84 കോടി രൂപ ചെലവഴിച്ചും കാരാപ്പുഴയില്‍ 1.44 കോടി രൂപ ചെലവഴിച്ചുമാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
ചടങ്ങില്‍ ടി. സിദ്ദീഖ് എം.എല്‍.എ ഓണ്‍ലൈനായി ആശംസ അറിയിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷത വഹിച്ചു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു മുഖ്യാതിഥിയായി. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു എന്നിവര്‍ ചേര്‍ന്ന് ഫലകം അനാച്ഛാദനം ചെയ്തു. ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി. സലീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ കിറ്റ്കോ ലിമിറ്റഡ് കമ്പനി പ്രതിനിധികളെ ആദരിച്ചു. വൈത്തിരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതി ദാസ്, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.ജി. സജീവ്, ഫിഷറീസ് വകുപ്പ് അസി. ഡയറക്ടര്‍ ആഷിഖ് ബാബു, ജലവിഭവ വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വി. സന്ദീപ്, ഡി.ടി.പി.സി മാനേജര്‍ പി.പി പ്രവീണ്‍, പൂക്കാട് തടാകം മാനേജര്‍ രതീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...