ജില്ലാ കളക്ടർ ഡോ. രേണുരാജ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ സന്ദർശനം നടത്തി കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾക്കുള്ള അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി. ഉച്ചയ്ക്ക് 3 മണിയോടെയാണ് കളക്ടർ ക്ഷേത്രത്തിൽ എത്തിയത്. ബലിതർപ്പണ ചടങ്ങുകളുടെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിൻ്റെ ഭാഗമായി കളക്ടറുടെ അധ്യക്ഷതയിൽ ദേവസ്വം ജീവനക്കാരുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ബലിതർപ്പണത്തിന് എത്തുന്നവർക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കളക്ടർ അറിയിച്ചു. ബന്ധപ്പെട്ട വകുപ്പ് അധികൃതരോട് ചടങ്ങിനെത്തുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ കളക്ടർ നിർദ്ദേശം നൽകി. തിരുനെല്ലി ക്ഷേത്രം, പാപനാശിനി ബലിക്കടവ്, ഗുണ്ഡിക ശിവക്ഷേത്ര പരിസരം, ബലിതർപ്പണ ചടങ്ങിന് എത്തുന്നവർക്കായി പുതുതായ് നിർമ്മിച്ച വിശ്രമകേന്ദ്രം എന്നിവിടങ്ങളിലും കളക്ടർ സന്ദർശനം നടത്തി. സുരക്ഷാ ക്രമീകരണത്തിനായി 180 പോലിസുകാരെ വിന്യസിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തും പാപനാശിനി ബലിക്കടവിലും ആബുലൻസിൻ്റെയും ഡോക്ടറുടെയും സേവനത്തോട് കൂടിയ 2 മെഡിക്കൽ എയ്ഡ് പോസ്റ്റുകളുടെ പ്രവർത്തനം തുടങ്ങി. ബലിതർപ്പണ ചടങ്ങുകൾ പുലർച്ചെ 3 മുതൽ ആരംഭിക്കും. തിരുനെല്ലിയിലേക്ക് കെ.എസ്.ആർ.ടി.സിയുടെ 30 ബസുകൾ സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്. എ.ഡി.എം എൻ.ഐ ഷാജു, സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, മാനന്തവാടി തഹസിൽദാർ എം.ജെ അഗസ്റ്റിൻ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.വി നാരായണൻ നമ്പൂതിരി എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ദേവസ്വം ജീവനക്കാരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...