മാനന്തവാടി: കാട്ടിക്കുളം മുതൽ ബാവലി വരെയുള്ള റോഡിന്റെ ഇരുപരിസരങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി മേരി മാതാ കോളേജ് എൻ സി സി യൂണിറ്റും കേരള വനവകുപ്പും ചേർന്ന് സംഘടിപ്പിച്ച ശുചീകരണ യത്നം ശ്രദ്ധേയമായി. തോൽപ്പെട്ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എൻ, എൻ ഉണ്ണി ഉദ്ഘാടനം ചെയ്തു. മേരി മാതാ കോളേജ് പ്രിൻസിപ്പൽ ഡോ. മരിയ മാർട്ടിൻ ജോസഫ്, സാബു ഒ ജെ എന്നിവർ നേതൃത്വം നൽകി.