വയനാട് പനവല്ലിയിൽ കൂട്ടിലായ കടുവയെ ഉൾവനത്തിൽ തുറന്നു വിട്ടു.
കഴിഞ്ഞ മേയ് 31-നാണ് പനവല്ലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. മൂന്നു വളർത്തുമൃഗങ്ങൾക്കാണ് കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. .
കൂടുവെച്ച് ഏഴാം ദിവസമാണ്. കടുവ കൂട്ടിലാവുന്നത്. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അജേഷിന്റെ നേതൃത്വത്തിൽ കടുവയെ പരിശോധിച്ചു. ഏകദേശം പത്തു വയസ്സ് പ്രായമുള്ള പെൺകടുവയാണ് കൂട്ടിലകപ്പെട്ടത്. ഡോക്ടർ നടത്തിയ പരിശോധനയിൽ കാര്യമായ പരിക്കുകളില്ലാത്തതിനാലും വനത്തിൽ നിന്ന് ഇരതേടാൻ കടുവ പ്രാപ്തയെന്നും ബോധ്യപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച പുലർച്ചെ കർണാടക അതിർത്തിയോട് ചേർന്ന ഉൾവനത്തിലേക്ക് കടുവയെ തുറന്നു വിടുകയായിരുന്നു.
നോർത്ത് വയനാട് ഡി.എഫ്.ഒ കെ.ജെ. മാർട്ടിൻ ലോവൽ, തോല്പെട്ടി അസി. വൈൽഡ് ലൈഫ് വാർഡൻ കെ.പി. സുനിൽകുമാർ, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർമാരായ കെ. രാകേഷ്, കെ. ആഷിഫ്, ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർമാരായ അബ്ദുൾ ഗഫൂർ, ജയേഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് കടുവയെ മാറ്റുന്നതിന് നേതൃത്വം നൽകിയത്.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...