മഹാരാഷ്ട്രയില്‍ പശുക്കടത്ത് ആരോപിച്ച്‌ 23 കാരനെ തല്ലിക്കൊന്നു

മുംബൈ : മഹാരാഷ്ട്രയില്‍ പശുക്കടത്ത് ആരോപിച്ച്‌ 23 കാരനെ ‘ഗോരക്ഷകര്‍’ തല്ലിക്കൊന്നു. കന്നുകാലി കച്ചവടം ചെയ്യുന്ന ലുക്മാൻ അൻസാരി എന്ന യുവാവിനെയാണ് മര്‍ദിച്ച്‌ കൊന്നത്. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലിസ് പറഞ്ഞു. ബജ്റംഗ് ദളിന്റെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.
ഞായറാഴ്ച മൃതദേഹം ഘടാൻ ദേവി തോട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. ആക്രമണം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.
ജൂണ്‍ എട്ടിന് അൻസാരിയും സഹായികളായ രണ്ടുപേരും ടെംബോയില്‍ കന്നുകാലികളുമായി പോകുമ്ബോള്‍ താന ജില്ലയിലെ സഹല്‍പൂരില്‍ 15 ഓളം വരുന്ന ‘ഗോരക്ഷകര്‍’ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് ടെംബോയില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്‌ തോട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.അൻസാരിയുടെ കൂടെ ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരൻ ഷനോജ് വാഹനാപകടത്തിൽ മരിച്ചു
Next post വയോജനങ്ങളേയും സംഘടനകളേയും അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണം
Close

Thank you for visiting Malayalanad.in