മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരൻ ഷനോജ് വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം ജില്ല മുണ്ടുപറമ്പ് കാവുങ്ങല്‍ ബൈപ്പാസ് റോഡില്‍ മിനി ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ പരേതനായ പുത്തൂര്‍പാടന്‍ അബ്ദുല്‍ റഷീദിന്റെ മകനും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനുമായ ഷനോജ് ആണ് മരിച്ചത്. 45 വയസായിരുന്നു. ഇന്നലെ രാത്രി 7.30 ടെയാണ് അപകടം. ഇരുമ്പുഴി സ്വദേശിയായ ഷനോജ് മുണ്ടുപറമ്പ് വാടക വീട്ടില്‍ താമസിച്ചു താമസിച്ചുവരികയായിരുന്നു. മലപ്പുറം ജില്ല വിദ്യാഭ്യാസ ഓഫീസിലാണ് ഷനോജ് ജോലി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *