.
കൽപ്പറ്റ: വയനാട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിക്ക് വിശ്വാസ്യത ഇല്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജി എസ് ഐ റിപ്പോര്‍ട്ടില്‍ ചില നിബന്ധനകള്‍ പറഞ്ഞതല്ലാതെ മടക്കിമലയില്‍ മെഡിക്കല്‍ കോളജ് പണിയരുത് എന്ന് പറഞ്ഞിട്ടില്ല. പിന്നീട് ചുണ്ടയില്‍ സ്ഥലം നോക്കുകയും മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജ് സര്‍ക്കാറിന് നല്‍കാമെന്ന് പ്രചരിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മാനന്തവാടി വികസന സമിതി കോടതിയെ സമീപിക്കുന്നത്. തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജ് ആയി ഉയര്‍ത്തുകയും ചെയ്തു. ഇതിന് ശേഷം ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് മടക്കിമലയില്‍ തന്നെ മെഡിക്കല്‍ കോളജ് വേണമെന്ന ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുന്നത്. ഈ ആക്ഷന്‍ കമ്മിറ്റിയില്‍ രണ്ടോ മൂന്നോ പഞ്ചായത്തിലെ ആളുകള്‍ മാത്രമാണുള്ളതെന്നും മടക്കിമലയിലെ ഭൂമി ഉള്‍പ്പെടുന്ന കോട്ടത്തറ പഞ്ചായത്തിലെ ഒരു ജനപ്രതിനിധി പോലും ആക്ഷന്‍ കമ്മിറ്റിയില്‍ ഇല്ലെന്നും അവര്‍ ആരോപിച്ചു. മടക്കിമലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വരുന്നതിന് പാര്‍ട്ടി എതിരല്ലെന്നും ആ രീതിയില്‍ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന പ്രചാരണം തെറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വര്‍ക്കിംഗ് ചെയര്മാന് എം സി സെബാസ്റ്റ്യന്‍, ജില്ലാ പ്രസിഡന്റ് പി ജെ കുര്യന്, വൈസ് പ്രസിഡന്റ് പി പ്രഭാകരന് നായര്‍, ജനറല്‍ സെക്രട്ടറിമാരായ ദേവദാസ് വാഴക്കണ്ടി, കെ സി മാണി എന്നിവര്‍ പങ്കെടുത്തു.
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...