ഗുരുവായൂർ: ക്ഷേത്രത്തിൽ മോഷണ ശ്രമത്തിനിടെ വയനാട് സ്വദേശിനിയായ യുവതി അറസ്റ്റിൽ. മേപ്പാടി മൂപ്പൈനാട് താഴെ അരപ്പറ്റ രേണുകയെന്ന ഹസീന-(40)യാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ഒമ്പതോടെ ക്ഷേത്രത്തിനകത്താണ് സംഭവം. ദർശനത്തിനെത്തിയ പാലക്കാട് പെരുവമ്പ് ചോറക്കോട് വീട്ടിൽ ഓമനയുടെ ഹാന്റ് ബാഗിൽ നിന്നു മോഷണം നടത്തുമ്പോഴാണ് പിടിയിലായത്.പൊലീസ് പിടികൂടിയപ്പോൾ പ്രതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിൽസ തേടി. തിങ്കളാഴ്ച ഉച്ചക്ക് ഡിസ്ചാർജ്ജ് ആയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രതിയിൽ നിന്നു മൂന്ന് പഴ്സുകളും 13,244 രൂപയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. എസ്.ഐമാരായ ഐ.എസ്. ബാലചന്ദ്രൻ, സി.ആർ. സുബ്രഹ്മണ്യൻ, എ.എസ്.ഐ സി. ജിജോ ജോൺ, വനിത സിവിൽ പൊലീസ് ഓഫിസർ എം.എസ്. ഷീജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
