.
മക്ക: ഉംറക്കിടെ ടി പി ടൈൽസ് ഉടമ അഷ്റഫ് മക്കയിൽ ഹൃദയാഘാതം മൂലം മരിച്ചു
കഴിഞ്ഞ ആഴ്ച തബൂക്കിൽ വെച്ച് മരിച്ച ഭാര്യ പിതാവിന്റെ മരണ വിവരമറിഞ്ഞു നാട്ടിൽ നിന്നും കുടുംബസമേതം ഉംറ വിസയിൽ മദീനയിലെത്തിയതായിരുന്നു. സുൽത്താൻ ബത്തേരി കല്ലുവയൽ സ്വദേശി അഷ്റഫ് ചിങ്ക്ളി (58) ആണ് ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചത്.
ഇദ്ദേഹത്തിന്റെ ഭാര്യ പിതാവും തബൂക്കിൽ ബിസിനസ് നടത്തുന്നയാളുമായിരുന്ന യൂസുഫ് ഹാജി എന്നയാൾ കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്. മദീനയിൽ ഖബറടക്കം നടത്തിയ അദ്ദേഹത്തിന്റെ ഖബർ സന്ദർശനത്തിനും ഉംറ നിർവഹിക്കാനുമായി ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം മദീനയിൽ എത്തിയതായിരുന്നു മരിച്ച അഷ്റഫ്. മദീനയിൽ നിന്നും മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇവർ മക്കയിലെത്തി ഉംറ നിർവഹിച്ചത്. ഇതിനിടയിൽ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയും ഉടൻ മക്ക അൽനൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
നാട്ടിൽ ബിസിനസുകാരനായ അഷ്റഫ് സുൽത്താൻ ബത്തേരി ടി.പി ഏജൻസി ഉടമ കൂടിയാണ്. ഭാര്യ സാജിത, മക്കളായ ഇലാൻ, ഹിബ എന്നിവർ മക്കയിലുണ്ട്. മറ്റൊരു മകൾ ഹന്ന നാട്ടിലാണ്. പിതാവ്: മമ്മദ് ചിങ്ക്ളി, മാതാവ്: മറിയം.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...