വയനാട്ടിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.

കൽപ്പറ്റ: മേപ്പാടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. അമ്യത് പാലുമായി വന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്കും സഹായിക്കുമാണ് പരിക്ക്. ഇവരെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ഒമ്പത് മണിക്ക് മേപ്പാടി പോലീസ് സ്റ്റേഷന് മുൻവശമാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *