ഷാർജയിൽ നിര്യാതയായ ഷീല ജോർജിന്‍റെ (57) മൃതദേഹം നാട്ടിലെത്തിച്ചു

മീനങ്ങാടി: ഷാർജയിൽ നിര്യാതയായ മീനങ്ങാടി വരിക്കാനിക്കൽ ഷീല ജോർജിന്‍റെ (57) മൃതദേഹം നാട്ടിലെത്തിച്ചു. പഴമ്പാലക്കോട് പരേതരായ വി.വി. ചാർളിയുടെയും പി.വി. അന്നമ്മയുടെയും മകളാണ്. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മീനങ്ങാടി ആശുപത്രിക്കുന്നിലുള്ള വീട്ടിൽ ആരംഭിക്കും. തുടർന്ന് വൈകിട്ട് മൂന്നിന് മീനങ്ങാടി എ.ജി ചർച്ച് സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. ഭർത്താവ്: വി.ടി. ജോർജ് (റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ). മക്കൾ: രാഗിൻ മരിയ, നിതിൻ തോമസ്. മരുമക്കൾ: അനീഷ് കൂട്ടുങ്കൽ, റീബ ചൂരക്കൽ. സഹോദരങ്ങൾ: വിൻസന്‍റ് ചാർളി (റിട്ട. ജില്ല ജഡ്ജി), മേഴ്സി വർഗീസ്, പരേതനായ വിക്ടർ ചാർളി.

Leave a Reply

Your email address will not be published. Required fields are marked *