കൽപ്പറ്റ: സമുദായത്തിന്റെ കർമ്മഭൂമിയിലേക്ക് 140 പണ്ഡിതന്മാരെ സംഭാവന ചെയ്ത് വെങ്ങപ്പള്ളി ശംസുൽ ഉലമാ ഇസ് ലാമിക് അക്കാദമിയുടെ ഒരു വർഷം നീണ്ടുനിന്ന ഇരുപതാം വാർഷിക മൂന്നാം സനദ് ദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം.
ഇരുപത് വർഷത്തെ സമസ്ത കുടുംബത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ വയനാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധിയാളുകൾ അക്കാദമിയിലേക്ക് ഒഴുകിയെത്തി. പണക്കാട് സയ്യിദ് ശഹീറലി തങ്ങളുടെ നേതൃത്വത്തിൽ മഹല്ലുകളിലൂടെ നടത്തിയ ഖാഫില സന്ദേശ യാത്രയിലെ ക്ഷണം സ്വീകരിച്ച് വയനാട്ടുകാരും നീലഗിരി ഉൾപ്പെടെയുള്ള ആയിരങ്ങൾ വെങ്ങപ്പള്ളിയിലേക്ക് ഒഴുകി. വൈകുന്നേരത്തോടെ ആരംഭിച്ച സമാപന സമ്മേളനത്തിന്റെ ജനനിബിഡ വേദിയിലേക്ക് സ്ഥാന വസ്ത്രങ്ങളണിഞ്ഞ 140 പണ്ഡിതർ സ്ഥാപന മേധാവികളുടെയും സംഘടനാ നേതാക്കളുടെയും ഉസ്താദുമാരുടെയും നേതൃത്വത്തിൽ അണിയായി നഗരിയിലെത്തിയെപ്പോൾ സദസ്സിലുള്ളവരുടെ കണ്ണിൽ നിന്ന് ആനന്ദത്തിന്റെ ആശ്രുകണങ്ങൾ ഒഴുകി.
ധർമ്മ വിചാരം ഉൽബുദ്ധ സമൂഹം എന്ന പ്രമേയത്തിൽ നടന്ന സമ്മേളനം വെള്ളിയാഴ്ച അക്കാദമി വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും സമസ്ത ജില്ലാ നേതാക്കളും ചേർന്ന് പതാക ഉയർത്തിയതോടെ ആരംഭിച്ച ഇരുപതാം വാർഷികം സനദ് ദാനത്തോടെ അവസാനിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പത്ത് സെഷനുകൾ നിറഞ്ഞ സദസ്സിനാലും നേതാക്കളുടെ പ്രൗഢസാന്നിധ്യത്താലും സമ്പന്നമായിരുന്നു.
സമാപന സമ്മേളനത്തിൽ വി മൂസക്കോയ മുസ്ലിയാർ പ്രാർത്ഥന നടത്തി. അക്കാദമി ജനറൽ സെക്രട്ടറി ഇബ്രാഹീം ഫൈസി പേരാൽ സ്വാഗതം പറഞ്ഞു. സമസ്ത വയനാട് ജില്ലാ പ്രസിഡണ്ട് ശൈഖുന കെ ടി ഹംസ ഉസ്താദ് അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രീ മുത്തുക്കോയ തങ്ങൾ സനദ് ദാനവും സനദ് ദാന പ്രഭാഷണവും നിർവഹിച്ചു. സമസ്ത സെക്രട്ടറി കൊയ്യോട് ഉമർ മുസ്ലിയാർ പ്രഭാഷണം നടത്തി. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തുകയും പണക്കാട് സയ്യിദ് ശഹീറലി തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. എസ് മുഹമ്മദ് ദാരിമി, സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ , അഹ്മദ് സഈദ് ജിഫ്രി തങ്ങൾ ,സസകെ കെ അഹ്മദ് ഹാജി , പി കെ എം ബാഖവി , കെ എ റഹ്മാൻ ഫൈസി,എ വി അബൂബക്കർ അൽഖാസിമി തൃശൂർ, മൊയ്തീൻ കുട്ടി പിണങ്ങോട്, യൂസുഫ് ബാഖവി, മൂസ ബാഖവി , മുഹമ്മദ് ദാരിമി, ടി മുഹമ്മദ് , യഹിയ ഖാൻ , സി കഞ്ഞബ്ദുല്ല, അബ്ദുല്ല ചേലേരി, ഇജാസ് അഹ്മദ് ഖാസിമി എന്നിവർ സമ്പന്ധിച്ചു.
രാവിലെ നടന്ന ബോയിസ് പാർലമെന്റ് എസ് യു പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ താജ് മൻസൂർ ഉൽഘാടനം ചെയ്തു. എം കെ റഷീദ് മാസ്റ്റർ, നൗഫൽ മാസ്റ്റർ, ആസിഫ് വാഫി ടീം ടോക്കിന് നേതൃത്വം നൽകി. നൗഷീർ വാഫി സ്വാഗതം പറഞ്ഞു.
ഉച്ചക്ക് നടന്ന `അകത്തളം’ അക്കാദമി കുടുബ സംഗമത്തിൽ അലിയുൽ ഹൈതമി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു. ശൗഖത്ത് അലി വെള്ളമുണ്ട വിഷയാവതരണം നടത്തി. 2021 ഡിസംബറിൽ കാട്ടിച്ചിറക്കലിൽ നടന്ന പ്രഖ്യാപന സമ്മേളനത്തോടെയായിരുന്നു സമ്മേളനം ഔപചാരികമായി ആരംഭിച്ചത്.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...