*തിരുവനന്തപുരം:* കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) പിന്തുണയോടെ ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പായ ബീഗിള്‍ സെക്യൂരിറ്റിക്ക് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിലെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ (സെര്‍ട്ട്-ഇന്‍) അംഗീകാരം ലഭിച്ചു. സൈബര്‍ മേഖലയിലെ ഹാക്കിംഗ്, ഫിഷിംഗ് തുടങ്ങിയ സുരക്ഷാ ഭീഷണികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നോഡല്‍ ഏജന്‍സിയാണ് സെര്‍ട്ട്-ഇന്‍.
കേന്ദ്ര അംഗീകാരമായ സെര്‍ട്ട്-ഇന്‍ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാപനങ്ങളില്‍ ഒന്നാണ് ബീഗിള്‍ സെക്യൂരിറ്റി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ കമ്പനികള്‍, ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ എന്നിവയ്ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സെര്‍ട്ട്-ഇന്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്കാന് ബീഗിള്‍ സെക്യൂരിറ്റിക്കു സാധിക്കും.
ടെക് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി വന്‍കിട സംരംഭങ്ങള്‍ വരെയുള്ള 1500-ലധികം ഉപഭോക്താക്കളുടെ സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ 2020 ല്‍ സ്ഥാപിതമായ ബീഗിള്‍ സെക്യൂരിറ്റിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഡയറക്ടറും സഹസ്ഥാപകനുമായ റെജാഹ് റഹിം പറഞ്ഞു. സെര്‍ട്ട്-ഇന്‍ അംഗീകാരം ലഭിക്കുന്നതോടെ ഇന്ത്യന്‍ സ്ഥാപനങ്ങളുടെ സൈബര്‍ സുരക്ഷയും വിശ്വാസ്യതയും ഉറപ്പു വരുത്താന്‍ കമ്പനിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, ഇ-കൊമേഴ്സ് മേഖലകള്‍ക്കായുള്ള സേവനങ്ങളും ഫിന്‍ടെക്, സോഫ്റ്റ് വെയര്‍ സേവനങ്ങളും ബീഗിള്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പ് നല്‍കുന്നുണ്ട്.
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...