കയ്പമംഗലം വഞ്ഞിപ്പുര ബീച്ചിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കരക്കടിഞ്ഞു

തൃശ്ശൂർ കയ്പമംഗലം വഞ്ഞിപ്പുര ബീച്ചിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കരക്കടിഞ്ഞു. ബീഹാർ സ്വദേശി മുഹമ്മദ് മുംതാജ് (26 )ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വഞ്ചിപ്പുര ബ്വീച്ചിന് അൽപ്പം തെക്ക് ഭാഗത്താണ് ഇന്ന് രാവിലെ ഏഴ് മണിയോടെ മൃതദേഹം കരക്കടിഞ്ഞത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ ആണ് ബീഹാർ സ്വദേശികളായ രണ്ട് പേരെ കടലിൽ കാണാതായത്. ഒരാളുടെ മൃതദേഹം ഇന്നലെ രാത്രി പത്ത് മണിയുടെ കരക്കടിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *