തങ്ങൾക്ക് അവകാശപ്പെട്ട മാനന്തവാടി ക്ലബ് കുന്നിലെ മൂന്ന് സെൻ്റ് ഭൂമിയും കെട്ടിടവും കൈയേറിയതായി പരാതി. തൃശ്ശൂർ തെക്കനേടത്ത് ബേബി, മകൻ സുരേഷ് ബാബു എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കോടതി ഉത്തരവുണ്ടായിട്ടും എ.ഐ.ടി.യു.സി പ്രവർത്തകർ കെട്ടിടം ഒഴിയാൻ തയ്യാറായിട്ടില്ലെന്നും ഇവർ കുറ്റപെടുത്തി.അതെ സമയം വ്യാജ രേഖയുണ്ടാക്കിയാതാണെന്നും കോടതിയിൽ കക്ഷി ചേർന്നിട്ടുണ്ടെന്നും എ.ഐ.ടി.യു.സി നേതൃത്വം വ്യക്തമാക്കി.
തങ്ങളുടെ പിതാവ് വർഷങ്ങൾക്ക് മുൻപ് എ ഐ ടി യു സി മാതൃസംഘടനയാളുള്ള മദ്യ വ്യവസായ തൊഴിലാളി യുണിയന്‍ വേണ്ടി പ്രവർത്തിച്ച കെട്ടിടം 1991 ജൂലൈ 31 ന് യുണിയൻ സെക്രട്ടറിയായിരുന്ന കെ.കെ സുകുമാരനിൽ നിന്നും വില കൊടുത്ത് വാങ്ങിയാതണന്നും ഇതാണ് കൈയേറിയതെന്ന് ഇവർ പറഞ്ഞു .കോടതി ഉത്തരവുമായി എത്തിയ തങ്ങളെ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ലന്നും ഭിഷണിപ്പെടുത്തുകയും അക്രമിക്കാൻ ശ്രമിച്ചുവെന്നും ഇത് സംബന്ധിച്ച് പോലിസിൽ പരാതി നൽകിയെന്നും ഇവർ പറഞ്ഞു. എഐടിയുസി യൂണിയന് രേഖ പരമായി അവകശപ്പെട്ട സ്ഥലവും കെട്ടിടവുമാണ് വ്യാജരേഖയുണ്ടക്കി വിൽപ്പന നടത്തിയതെന്നും ഇതിന് എതിരെ കോടതിയെ സമീപിച്ചിട്ടുണ്ടന്ന് എ.ഐ.ടി.യു.സി നേതാവ് വി.കെ.ശശിധരൻ പറഞ്ഞു. ആധാരത്തിൽ കൃത്യമായി മദ്യവ്യവസായ തൊഴിലാളി യൂണിയൻ ഇല്ലതായൽ സ്ഥലവും കെട്ടിടവും മാതൃസംഘടനക്ക് അവകശപ്പെട്ടതാണന്നും രേഖപ്പെടുത്തീയിട്ടുണ്ട് .ഇത് മറച്ച് വെച്ച് സുകുമാരൻ യുണിയന്‍ വേണ്ടി മറ്റെരു സ്ഥലം വാങ്ങുന്നുവെന്ന് പറഞ്ഞാണ് അധാരം നടത്തിയത്. ഇതിൽ തന്നെ ഇത് കള്ള രേഖയാണ് തെളിഞ്ഞാതായും നിയമ നടപടിയുമായി മുന്നേട്ട് പോകുമെന്നും വി.കെ ശശിധരൻ പറഞ്ഞു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....