മാനന്തവാടി : ബഫർ സോൺ പ്രഖ്യാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി മർച്ചൻസ് യൂത്ത് വിംഗ് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ബഫർസോൺ പൂജ്യം പോയിന്റിൽ നിലനിർത്തുക, LA പട്ടയത്തിലെ നിർമ്മാണ നിരോധനം പിൻവലിക്കുക. കൃഷിയിടങ്ങളും വ്യാപാരസ്ഥാപനങ്ങളും സംരക്ഷിക്കുക. കാടും നാടും വേർതിരിക്കുക. ഒരു കിലോമീറ്റർ ബഫർ സോൺ എന്ന തീരുമാനം പിൻവലിക്കുക. തുടങ്ങിയ വിഷയങ്ങൾ ഊന്നി കൊണ്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്. മർച്ചൻസ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് എൻ വി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.മർച്ചൻസ് യൂത്ത് വിംഗ് പ്രസിഡൻറ് റോബി ചാക്കോ അധ്യക്ഷതവഹിച്ചു.അസോസിയേഷൻ ഭാരവാഹികളായ കെ. എക്സ് ജോർജ് ,എൻ.വി. അനിൽകുമാർ, കെ.എം.റഫീഖ്, മുഹമ്മദ് ഇഖ്ബാൽ,റഷീദ് അപ്സര തുടങ്ങിയവർ സംസാരിച്ചു. യൂത്ത് വിങ്ങിന്റെ ഭാരവാഹികളായ സുദീപ് ജോസ്,ഷിബു ജോസഫ്, മഹേഷ്,അക്ബർ റൊക്കോൺ,ലത്തീഫ് ഫാത്തിമാസ്,….. തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി