കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ വിവാഹ സംഗമത്തിന് ഒരുക്കങ്ങൾ തുടങ്ങി. ജനുവരി 25- വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2013 -ൽ കൽപ്പറ്റയിൽ അമ്പിലേരി ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ജീവ കാരുണ്യ സന്നദ്ധ സംഘടനയായ കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ 10-ാം വാർഷികത്തോടനുബന്ധിച്ചാണ് 2023 മാർച്ച് മാസം 5-ാം തിയ്യതി നിർദ്ധനരായ 10 പെൺകുട്ടികളുടെ വിവാഹ സംഗമം നടത്തുന്നതെന്ന് ഇവർ പറഞ്ഞു. വിവാഹ ചടങ്ങുകൾക്ക് പൊതുവേദി ഒഴിവാക്കി തികച്ചും സ്വകാര്യമായി മതാചാര പ്രകാരം അവരവരുടെ പ്രദേശത്തുള്ള ആരാധനാലയങ്ങളിൽ വെച്ച് വിവാഹ ചടങ്ങുകളും തുടർന്ന് അവരവരുടെ വീടുകളിൽ വെച്ച് വിവാഹ സൽക്കാരവും നടത്തുന്ന രീതിയിലാണ് വിവാഹ സംഗമം നടത്താൻ ഉദ്ദേശിക്കുന്നത്.
ഓരോ വധുവിനും വിവാഹ സമ്മാനമായി 5 പവൻ സ്വർണ്ണവും വധുവര ന്മാർക്കുള്ള വിവാഹ വസ്ത്രങ്ങളും 350 പേർക്കുള്ള ഭക്ഷണവുമാണ് ഓരോ കുടുംബത്തിനും നൽകുവാൻ ഉദ്ദേശിക്കുന്നത്. വൈത്തിരി താലൂക്കിലുള്ള നിർദ്ധനരായ പെൺകുട്ടികൾക്കാണ് വിവാഹ സംഗമത്തിൽ പ്രാധാന്യം നൽകുന്നത്. 2023 ജനുവരി 25-ാം തിയ്യതിക്കകം അർഹരായവരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്ന താണ്.
2022ൽ നടത്തിയ മാംഗല്യം 2022 എന്ന പദ്ധതിയിൽ വിവാഹിതരായ ആറു കുടുംബവും ഇന്ന് വളരെയധികം സന്തോഷത്തോടുകൂടിയ കുടുംബജീവിതം നയിക്കുന്നുണ്ടന്ന് ഇവർ പറഞ്ഞു. പരിപാടിക്ക് സമൂഹത്തിന്റെ നാനാതുറയിലുള്ള ആളു കളുടെയും സഹായ സഹകരണങ്ങൾ സൊസൈറ്റി അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ കെ.പി. മുഹമ്മദ്, ഇബ്രാഹിം തെന്നാനി, വി.വി. സലീം, വാസു മുണ്ടേരി, ഹാരിസ് തെന്നാനി എന്നിവർ പങ്കെടുത്തു.
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...