ആറുമണി നിരോധനം ഉടനെയില്ല ;ബന്ദിപ്പൂർ ടൈഗർ റിസർവ് ഡയറക്ടറുമായി വയനാട് ചേംബർ ചർച്ച നടത്തി
ദേശീയപാത 766 ഇൽ വൈകീട്ട് ആറുമണിക്ക് ശേഷം യാത്ര നിരോധനം നടപ്പാക്കുന്നത് ഉടനെയില്ലെന്ന് ബന്ദിപ്പൂർ ടൈഗർ റിസർവ് ഡയറക്ടർ ഡോക്ടർ രമേശ്കുമാർ അറിയിച്ചു. അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ ചർച്ചകൾക്ക് ശേഷമേ എന്തെങ്കിലും തീരുമാനം കൈക്കൊള്ളൂ എന്നും ഡയറക്ടർ വ്യക്തമാക്കി. രാത്രികാല നിരോധനം സംബന്ധിച്ച് വയനാട് ചേംബർ ഓഫ് കൊമേഴ്‌സ് മുൻകൈ എടുത്തു നടത്തിയ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.ചേംബർ ജനറൽ സെക്രട്ടറി മിൽട്ടൺ ഫ്രാൻസീസാണ് ബന്ദിപ്പൂർ ടൈഗർ റിസർവ് ഡയറക്ടറുമായി ചർച്ച നടത്തിയത്.
നേരത്തെ ഗുണ്ടൽപ്പേട്ട മുതൽ തുടങ്ങുന്ന ബന്ദിപ്പൂർ ടൈഗർ റീസർവിൽ വൈകീട്ട് ആറുമണി മുതൽ യാത്ര നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പട്ട് ഡയറക്ടർ രമേശ്കുമാർ കർണ്ണാടക സർക്കാരിനോട് ശുപാർശ ചെയ്ത് കത്തയച്ചിരുന്നു.ഇപ്പോൾ രാത്രി ഒമ്പതു മണി മുതലാണ് നിരോധനം ഉള്ളത്.
വൈകീട്ട് ആറുമണി മണി മുതൽ യാത്ര നിരോധനം വന്നാൽ വയനാടിന്റെ സാമ്പത്തിക മേഖല പാടെ തകരുമെന്ന് വയനാട് ചേംബർ ഉൾപ്പെടെയുള്ള സംഘടനകൾ ചൂണ്ടി കാട്ടിയിരുന്നു.
ആറു മണി യാത്ര നിരോധനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വയനാട് ചേംബർ ഡയറക്ടറെ കണ്ടത്.ഏതെങ്കിലും തീരുമാനം കൈകൊള്ളുന്നതിനു മുൻപ് വയനാട് ചേംബർ ഉൾപ്പെടെയുള്ള സംഘടനകളുമായി ചർച്ച നടത്തുമെന്ന് ഡോക്ടർ രമേശ്കുമാർ അറിയിച്ചിട്ടുണ്ട്. വിശദമായ ആലോചനകൾക്കു ശേഷം മാത്രമാകും അന്തിമ തീരുമാനം കൈക്കൊള്ളുക.
ബന്ദിപ്പൂർ മേഖലയിലെ എല്ലാ റോഡുകളിലും രാത്രികാല നിരോധനം ആറുമണി ആക്കി നിജപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലേക്കുള്ള ഗുണ്ടൽപ്പേട്ട -മുത്തങ്ങ ദേശീയ പാത സെക്‌ഷ നിൽ ആറുമണി നിരോധനത്തിന് ശുപാർശ പോയത്.വേഗം കൂടിയ വാഹനങ്ങൾ ഇടിച്ച കാട്ടാനകൾക്ക് അപകടം, സഭവിക്കുന്നത് പതിവ് സംഭവമാകുന്നത് ആശങ്ക ജനകമാണെന്ന് ഡയറക്റ്റർ പറഞ്ഞു.
വയനാടിന്റെ കാർഷിക മേഖലയും ടൂറിസം മേഖലയും കൂടുതൽ അപകടത്തിലാക്കാൻ ആറുമണി നിരോധനം വഴി തുറക്കുമെന്ന് ചേംബർ അറിയിച്ചു. വാഹനമകളുടെ വേഗത്തെ കുറക്കാൻ സ്പീഡ് ബ്രെക്കറുകൾ കൂടുതൽ സ്ഥാപിക്കുക , വാഹനങ്ങൾക്ക് കൂടുതൽ വേഗത്തെ നിയന്ത്രണം ഏർപ്പെടുത്തി പ്രശ്ന പാര്ടിഹാരം കാണാമെന്നും ചേംബർ നേതൃത്വം കൂടിക്കാഴ്ചയിൽ നിർദേശിച്ചു.
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...