പനമരം സി എച്ച് സിയിൽ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റ് ആരംഭിച്ചു

പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡയാലിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റ്ന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജക കൃഷ്ണൻ നിർവഹിച്ചു ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു
കേരളത്തിൽ ആദ്യമായാണ് വയനാട് ജില്ലയിലെ പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 2015ൽ ഡയാലിസിസ് സെന്ററിനുള്ള പ്രോജക്ട് നടപ്പിലാക്കുന്നത്
ആദ്യം രണ്ട് മെഷീനുകൾ വാങ്ങി ആറോ പ്ലാന്റ് അടക്കം നിർമ്മാണം പൂർത്തിയാക്കുകയും പിന്നീട് നാല് മെഷീനുകൾ കൂടെ സ്ഥാപിച്ച 12 ഓളം പേർക്കാണ് ഇവിടെ ഡയാലിസിസ് ചെയ്തുവരുന്നത്
ഇതുവരെ ഉണ്ടായിരുന്ന ഷിഫ്റ്റ് ഒന്നുകൂടെ വർദ്ധിപ്പിച്ച് 12 പേർക്ക് കൂടി ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത് ഇതിനു ആവശ്യമായി വന്ന സ്റ്റാഫിനെയും മരുന്നുകളും ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉപയോഗപ്പെടുത്തിയാണ് മുന്നോട്ടുപോകുന്നത്
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഇതിന്റെ സൗകര്യം ഉപയോഗപ്രദമാകും ചടങ്ങിൽ പ്രസിഡണ്ട് ഇൻ ചാർജ് തോമസ് പാറക്കാലയിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിത്യ ബിജു കുമാർ മേഴ്സി ബെന്നി അഡ്വക്കറ്റ് പിഡി സജി മെമ്പർമാരായ ഇ കെ ബാലകൃഷ്ണൻ സജേഷ് സെബാസ്റ്റ്യൻ അന്നക്കുട്ടി ജോസ് രജനി ചന്ദ്രൻ നിഖില ബി ആന്റണി സുനിൽകുമാർ വി എച്ച് എം സി മെമ്പർമാരായ ജോസ് എം കെ അഹമ്മദ് ഷാജി കോവ അലി തിരുവാൾ രാമചന്ദ്രൻ മെഡിക്കൽ ഓഫീസർ ഷീജ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ശിശുദിന ആശംസകളുമായി സ്റ്റുഡന്റ് പോലീസ് : ഭാഗ്യതാരകമായി അയാന നസ്റിൻ
Next post മാനന്തവാടി ഉപജില്ല കലോത്സവം തുടങ്ങി
Close

Thank you for visiting Malayalanad.in