കൽപറ്റ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ശിശുദിനത്തിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ശിശുദിന ഭാഗ്യതാരകമായി ഏഴാം ക്ലാസ് വിദ്യാർത്ഥിനി അയാന നസ്റിൻ തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ ലീഡർ ഗായത്രി കേഡറ്റ് ഫാത്തിമ എന്നിവർ ചേർന്നാണ് വിജയി തിരഞ്ഞെടുത്തത് ആയിരത്തോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി കേഡറ്റുകൾ എല്ലാ വിദ്യാർത്ഥികൾക്കും ആശംസാ കാർഡുകൾ വിതരണം ചെയ്യുകയും ജവഹർലാൽ നെഹ്റുവിനെക്കുറിച്ച് ക്ലാസുകളിൽ കുട്ടികളുമായി സംവദിക്കുകയും ചെയ്തു. കമ്യൂണി പോലീസ് ഓഫീസർ സജി ആന്റോ , കേഡറ്റ് ലീഡേഴ്സായ ഷന തസ്നിം , മുഹമ്മദ് ഹാദിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.