പ്രദേശവാസികളുടെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കൊച്ചാറ-കാവുംക്കുന്ന് റോഡിന്റെ ദുരിതാവസ്ഥയ്ക്കു പരിഹാരം. വയനാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പതിനഞ്ചു ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് റോഡിന്റെ പണിപൂർത്തീകരിച്ചിരിക്കുന്നത്.
റോഡ് സമർപ്പണ ചടങ്ങിനോട് അനുബന്ധിച്ച് നടന്ന വികസന മധുര സംഗമം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം പി.എ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.വിജയൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി, മുനീർ പൊന്നാണ്ടി,പി.ഒ.മൊയ്തു,ജലീൽ വാരാമ്പറ്റ ,റഹീസ് പൊന്നാണ്ടി,രമേശൻ കെ.എൻ തുടങ്ങിയവർ സംസാരിച്ചു.
ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ കൊച്ചറയിലെ നാട്ടുകാർക്ക് മെമ്പർ നൽകിയ വാഗ്ദാനമാണ് ഇപ്പോൾ നിറവേറിയിരിക്കുന്നത്.
വാഗ്ദാനങ്ങൾ ജലരേഖയാവാതെ പറഞ്ഞ കാര്യങ്ങൾ ഓരോന്നും നടപ്പാക്കാനുള്ള കഠിനാധ്വാനത്തിലാണന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു .
വികസനവീഥിയിൽ വെള്ളമുണ്ടയ്ക്ക് തുണയായി നിൽക്കുന്ന കേരള സർക്കാറിനെയും വയനാട് ജില്ലാ പഞ്ചായത്തിനെയും ബ്ലോക്ക് പഞ്ചായത്തിനേയും ഗ്രാമപഞ്ചായത്തിനേയും റോഡിന്റെ ആവശ്യം ഉണർത്തിയ നാട്ടുകാരെയും പൊതുപ്രവർത്തകരെയും അഭിവാദ്യം ചെയ്ത് ഏവർക്കും നന്ദി രേഖപെടുത്തിയാണ് മെമ്പർ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...