പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് വയനാട്ടിൽ: വന്യമൃഗശല്യത്തിൽ ജനകീയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യും

.
കല്‍പ്പറ്റ: പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശന്‍ ഇന്ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒമ്പതരക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെത്തുന്ന പ്രതിപക്ഷനേതാവ് പത്ത് മണിക്ക് മുട്ടിലില്‍ നടക്കുന്ന മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് രാവിലെ പതിനൊന്നരക്ക് സുല്‍ത്താന്‍ ബത്തേരിയിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിലേക്ക് ഡിസിസി സംഘടിപ്പിക്കുന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം 2.45ന് മാനന്തവാടി ചൂട്ടക്കടവില്‍ അങ്കണവാടി കെട്ടിടവും, സാംസ്‌കാരിക കേന്ദ്രവും, ജലവിതരണ പദ്ധതിയുടെയും ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. വൈകിട്ട് നാലരക്ക് വെള്ളമുണ്ട സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനവും ആറ് മണിക്ക് വാര്‍ഡ് ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കണിയാമ്പറ്റയില്‍ നടക്കുന്ന കുടുംബ സംഗമത്തിലും പങ്കെടുത്ത ശേഷം അദ്ദേഹം ജില്ലയില്‍ നിന്നും മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

Previous post സൗജന്യ തേനീച്ച വളർത്തൽ പരിശീലനം ആരംഭിച്ചു
Next post ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തുമ്പോൾ രാജ്യത്തിൻ്റെ രാഷ്ട്രിയ ചരിത്രം മാറുമെന്ന് പ്രതിപക്ഷ നേതാവ്
Close

Thank you for visiting Malayalanad.in