ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തുമ്പോൾ രാജ്യത്തിൻ്റെ രാഷ്ട്രിയ ചരിത്രം മാറുമെന്ന് പ്രതിപക്ഷ നേതാവ്

ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തുമ്പോൾ രാജ്യത്തിൻ്റെ രാഷ്ട്രിയ ചരിത്രം മാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വയനാട്ടിൽ നിന്ന് ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തവരെ .വയനാട് ഡി.സി.സി. യിൽ ആദരിമ് സംസാരിക്കുകയായിരുന്നു അദ്ദേഹം. .കേരളത്തിൽ 26 ദിവസം യാത്രയിൽ പങ്കെടുത്ത എം.ജി.ബിജു, പോൾസൺ കൂവക്കൽ, മീനാക്ഷി രാമൻ, ലിസി സാബു, ഷാജി ചുള്ളിയോട്, സുധ അനിൽ എന്നിവരെ ആദരിച്ചു. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ അധ്യക്ഷത വഹിച്ചു.രാഹുൽ ഗാന്ധിയുടെ നേതൃത്വം രാജ്യം അംഗീകരിച്ച് കഴിത്തുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കെ.പി.സി.സി. ,ഡി.സി.സി. ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *