മീനങ്ങാടിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു : രണ്ട്  പേർക്ക് പരിക്ക്

. കൽപ്പറ്റ: മീനങ്ങാടി അമ്പലപ്പടിയിൽ ബൈക്കിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു . രണ്ടു പേർക്ക് പരിക്ക്.
അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ ബൈക്ക് യാത്രക്കാരനായ മൈലമ്പാടി വാഴക്കാലായിൽ ജിത്തു ജോസ് (38) മേപ്പാടി വിംസ് ആശുപത്രിയിൽ മരിച്ചു. കൂടെയുണ്ടായിരുന്ന സഹോദരി ജിനു ജോസഫിനും 11 വയസുളള മകൾ ഇവാലിയക്ക് പരിക്കേൽക്കുകയും ചെയ്തു . ബൈക്കിന് പുറകിൽ KL11 BQ 7777 നമ്പർ കാർ ഇടിച്ചതാണ് അപകട കാരണം.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്ട്രോക്ക് ചികിത്സയിൽ ദേശീയ തിളക്കം; ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് ചികിത്സാ സംഘത്തിനും ന്യൂറോളജിസ്റ്റിനുമുള്ള പുരസ്‌കാരം കണ്ണൂർ ആസ്റ്റർ മിംസിന്
Close

Thank you for visiting Malayalanad.in