.
കണ്ണൂർ: ന്യൂഡൽഹിയിൽ നടന്ന മൂന്നാമത് നാഷണൽ സ്ട്രോക്ക് കോൺക്ലേവിൽ ഇരട്ട നേട്ടവുമായി കണ്ണൂർ ആസ്റ്റർ മിംസ്. വോയ്സ് ഓഫ് ഹെൽത്ത് കെയറും ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയ സ്ട്രോക്ക് ഇന്നൊവേഷൻസ് ആൻഡ് എക്സലൻസ് അവാർഡ്‌സിൽ ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് കെയർ ഡെലിവറി ടീം ആയി കണ്ണൂർ ആസ്റ്റർ മിംസിലെ സ്ട്രോക്ക് വിഭാഗം തിരഞ്ഞെടുക്കപ്പെട്ടു. സ്ട്രോക്ക് ചികിത്സാ രംഗത്തെ മികച്ച സേവനങ്ങൾക്ക് ലഭിച്ച ഈ അംഗീകാരത്തിന് പുറമെ, ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് ന്യൂറോളജിസ്റ്റിനുള്ള വ്യക്തിഗത പുരസ്കാരത്തിന് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സൗമ്യ സി.വി. അർഹയായി. ഡൽഹിയിൽ നടന്ന ചടങ്ങിൽ ആരോഗ്യരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.
സ്ട്രോക്ക് ബാധിച്ച രോഗികൾക്ക് ആദ്യ മണിക്കൂറുകളിൽ നൽകുന്ന ചികിത്സ അവരുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിൽ നിർണ്ണായകമാണ്. ഡോ. സൗമ്യ സി.വി.യുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഈ മേഖലയിൽ നടത്തുന്ന നൂതനമായ ഇടപെടലുകളും സങ്കീർണ്ണമായ കേസുകളിൽ നേടിയ വിജയവുമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. അത്യാധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ കൃത്യതയാർന്ന ഏകോപനവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ജൂറി വിലയിരുത്തി.
മികച്ച നിലവാരമുള്ള ചികിത്സയിലൂടെയും രോഗീസൗഹൃദ സമീപനത്തിലൂടെയും ജനങ്ങളുടെ വലിയ വിശ്വാസം നേടിയെടുക്കാൻ ആശുപത്രിക്ക് സാധിച്ചിട്ടുണ്ട്. സ്ട്രോക്ക് ചികിത്സയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ലഭിച്ച വലിയൊരു സാക്ഷ്യപത്രമാണ് ഈ ദേശീയ പുരസ്കാരങ്ങൾ. ഗുണനിലവാരവും മികച്ച സേവനവും മുൻനിർത്തി ലഭിച്ച ഈ അംഗീകാരം വരും നാളുകളിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ കരുത്തുനൽകുന്നതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Photo Caption: ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് ന്യൂറോളജിസ്റ്റിനുള്ള അവാർഡ് ലഭിച്ച ഡോ. സൗമ്യ സി.വിയും, മികച്ച സ്ട്രോക്ക് കെയർ ടീമായി തിരഞ്ഞെടുക്കപ്പെട്ട കണ്ണൂർ ആസ്റ്റർ മിംസ് ന്യൂറോളജി വിഭാഗം ഡോക്ടർമാരും.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...