കൊച്ചി: ‘മൂവ് വിത്ത് പര്‍പ്പസ്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്‍ട്ട് പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന് എം.പി ടി-ഷര്‍ട്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. മാരത്തണ്‍ ഗുഡ്വില് അംബാസഡര്‍ പ്രാചി തെഹ്ലാന്, സിനിമാ താരം അനന്യ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.
ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ നഗരത്തിന്റെ വാര്‍ഷിക കലണ്ടറിലെ അവിഭാജ്യ ഘടകമായി മാറിയെന്ന് ഹൈബി ഈഡന് എം.പി പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ലഭിച്ച വന്‍ ജനപങ്കാളിത്തം നഗരത്തിന്റെ ഫിറ്റ്നസ് സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്. കൊച്ചി ഇപ്പോള്‍ മാരത്തണുകളുടെ പ്രധാന കേന്ദ്രമാണ്. ദൈനംദിന ജീവിതത്തില്‍ വ്യായാമം ഉള്‍പ്പെടുത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഘടകമായി മാരത്തണ്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റുമാരായ ജോസ്മോന് പി. ഡേവിഡ്, ബിനു തോമസ്, കെ.എം.ആര്.എല്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ. എം.പി രാംനവാസ്, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രാധാകൃഷ്ണന് എസ്, മാരത്തണ്‍ റേസ് ഡയറക്ടര്‍ ആനന്ദ് മെനേസസ്, ആസ്റ്റര്‍ മെഡിസിറ്റി മാര്‍ക്കറ്റിംഗ് ഹെഡ് മുഹമ്മദ് റിഷാല്‍, കൊച്ചി മാരിയറ്റ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ സച്ചിന് മല്‍ഹോത്ര, ടൈഗര്‍ ബാം ഡെപ്യൂട്ടി റീജിയണല്‍ മാനേജര്‍ സുബ്രഹ്മണ്യന് വി, ഇന്‍ചിയോണ്‍ കിയ മാര്‍ക്കറ്റിംഗ് ഹെഡ് ഓസ്വിന് ഡേവിഡ്, നോ സീക്രട്ട്സ് സഹസ്ഥാപകരായ നോയല്‍ പ്രിന്‍സ്, ജിജു ലാല്‍ ചാലിയത്ത്, ക്ലിയോസ്പോർട്സ് ഡയറക്ടര്‍മാരായ അനീഷ് പോൾ, ബൈജു പോൾ, ശബരി നായർ, എം ആർ കെ ജയറാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫെബ്രുവരി എട്ടിന് നടക്കുന്ന നാലാം പതിപ്പില്‍ രാജ്യത്തെ പ്രമുഖ അത്ലറ്റുകള് പങ്കെടുക്കും. അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ (അഎക) അംഗീകാരമുള്ള കേരളത്തിലെ ഏക മാരത്തണാണിത്. മാരത്തണിന്റെ ഭാഗമാകാന്‍ താല്പര്യമുള്ളവര്ക്ക് kochimarathon.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...