നടവയലിൽ ഉണ്ണിമിശിഹായുടെ തിരുന്നാളിനും നടവയൽ ഫെസ്റ്റിനും ഫ്ലവർ ഷോയ്ക്കും ഒരുക്കങ്ങൾ പൂർത്തിയായി

നടവയൽ: നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർത്ഥാടനകേന്ദ്രത്തിൽ ഉണ്ണിമിശിഹായുടെ തിരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന നടവയൽ ഫെസ്റ്റിനും ഫ്ലവർ ഷോയ്ക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 25 മുതൽ ജനുവരി 1 വരെ വിപുലമായ പരിപാടികളാണ് അതാത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്നത് ഡിസംബർ 24 ന് തിരുന്നാൾ കൊടിയേറ്റും ഉണ്ണിമിശിഹായുടെ തിരുസ്വരൂപം പ്രതിഷ്ഠിക്കലും ആഘോഷമായ വി.കുർബാനയും നടക്കും. ആർച്ച് പ്രീസ്റ്റ് ഫാ ഗർവ്വാസി സ് മറ്റം ഫാ.അനൂപ് കുളിരാനിയിൽ എന്നിവർ കാർമ്മികത്വം വഹിക്കും. ഡിസം 25 ഉച്ച കഴിഞ്ഞ് 3 മണിക്ക് ബഹു പട്ടികവർഗ്ഗ,പട്ടികജാതി വകുപ്പ് മന്ത്രി ശ്രീ.ഒ.ആർ കേളു നടവയൽ ഫെസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ വിപണന സ്റ്റാളുകളുടേയും, ടി സിദ്ദിഖ് എം എൽ എ കലാ സാംസ്കാരികോൽ സവങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിക്കും. മാനന്തവാടി രൂപത WSS ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും.നാല് മണിക്ക് കൈകൊട്ടികളി മത്സരവും രാത്രി 8 മണിക്ക് തൃശൂർ ഒക്ടേവ്‌സിന്റെ ഗാനമേളയും ഉണ്ടായിരിക്കും. 26 വെളളി പൂർവ്വിക അനുസ്മരണ ദിനത്തോടനുബന്ധിച്ച് രാവിലെ ആറ് മണിക്ക് ആഘോഷമായ വി.കുർബാനയും സിമിത്തേരിയിൽ പ്രത്യേകം പ്രാർത്ഥനകളും ഉണ്ടായിരിക്കും. പതിനൊന്ന് മണിക്കും വൈകിട്ട് 4.30 നും വി.കുർബാനയുണ്ടാകും. രാവിലെ പത്ത്‌ മണിക്ക്‌ കാപ്പികൃഷിയും ലോകബാങ്ക് സഹായവും എന്ന വിഷയത്തെക്കുറിച്ച്‌ പ്രത്യേക പരിശീലന പരിപാടി നടക്കും രണ്ട് മണിക്ക് വയനാട്ടിലെ എഴുത്തുകാരുടെ സംഗമം എഴുത്തകം പ്രോഗ്രാം നടക്കും.വൈകിട്ട് ആറ്‌മണിക്ക് അഖില വയനാട് നാടകമത്സരവും ഒമ്പത്‌മണിക്ക് പാട്ട് ഫാമിലി തൃശൂർ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. 27 ശനി ഫാ.ആർമ്മണ്ട് മാധവത്ത് അനുസ്മരണദിനമാണ് രാവിലെ ആറ്മണിക്ക് വി.കുർബാനയും നൊവേനയും ഉണ്ടായിരിക്കും.പത്ത് മണിക്ക് കേക്ക് / ചോക്ളേറ്റ് നിർമ്മാണ പരിശീലനമാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് സംഘനൃത്ത മത്സരം.വൈകിട്ട് 4.30 ന് ആഘോഷമായ വി.കുർബാന 6.30 ന് നിഖാര റെജി, നിയങ്ക റെജി എന്നീ കുട്ടികളുടെ ഗാനമേളയും എട്ട് മണിക്ക് കനലാട്ടം ചുരിക കാസർഗോഡ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 28 ന് കുടുംബ നവീകരണ വർഷ സമാപനമാണ്.6 മണിക്ക് വി.കുർബ്ബാനയും നൊവേനയും 10 മണിക്ക് വീട്ടിൽ ഒരു ചെറുകിട സംരംഭം കറിപൗഡർ, മസാലപ്പൊടി നിർമ്മാണ പരിശീലനം.11 മണിക്ക് വി.കുർബാന നൊവേന 2 മണിക്ക് ഒപ്പന മത്സരം എന്നിവ നടക്കും. വൈകിട്ട് 4:30 ന് മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യ കാർമികത്വം വഹിക്കും. 6:30 ന് ഷമീർ പട്ടുറുമ്മാൽ & അസ്മ കോട്ടക്കൽ എന്നിവർ നയിക്കുന്ന ഗസൽ സന്ധ്യയും 8:30 ന് അഖില വയനാട് വടംവലി മത്സരവും നടക്കും. ഡിസംബർ 29 തിങ്കൾ വിശ്വാസ പരിശീലന വർഷമാണ് 6 മണിക്ക് വി.കുർബാനയും നൊവേനയും 2 മണിക്ക് മാർഗം കളി കളി മത്സരവും നടക്കും. 4:30 ന് ആഘോഷമായ വി.കുർബാന. 6:30 ന് സൺഡേ സ്ക്കൂൾ ഭക്തസംഘടനാ വാർഷികവും കുട്ടികളുടെ കലാപരിപാടികളും. ഡിസംബർ 30 ചൊവ്വാഴ്ച ദിവ്യകാരുണ്യദിനമാണ്. രാവിലെ 6 മണിക്ക് 6 മണിക്ക് വി കുർബാനയും നൊവേനയും 10:00 ക്ക് അവക്കാഡോ , കുരുമുളകിന്റെ നൂതകൃഷി രീതികൾ – വിയറ്റ്നാം മോഡേൽ പരിശീലനം. 11:00 ക്ക് വി.കുർബാനയും നൊവേനയും 2 മണിക്ക് കരോൾ ഗാന ഗാന മത്സരം.4:30 ന് ആഘോഷമായ വി. കുർബാന 8 മണിക്ക് വോളി ബോൾ മത്സരം. 8:30 ന് സാമൂഹ്യ നാടകം വള്ളുവനാട് ബ്രഹ്മ ‘പകലിൽ മറഞ്ഞൊരാൾ ‘.31 ബുധൻ വൈദിക സമർപ്പിത ദിനമാണ്.6 മണിക്ക് മണിക്ക് വി കുർബാനയും നൊവേനയും 10 മണിക്ക് പരിശീലനം: കാർഷിക മൂല്യവർദ്ധിത വർദ്ധിത ഉൽപന്നങ്ങളും സാധ്യതകളും.11 മണിക്ക് വി കുർബാനയും നൊവേനയും 2 മണിക്ക് അരങ്ങ് – കുട്ടികളുടെ കലാപരിപാടികൾ. 4:30 ന് ആഘോഷമായ വി കുർബാനയും നൊവേനയും 7 മണിക്ക് ഉണ്ണിമിശിഹായുടെ നഗരപ്രദക്ഷിണം. 10 മണിക്ക് ആകാശവിസ്മയം. 10:30 ന് മേളക്കാഴ്ച.11 മണിക്ക് മെഘാ ഷോ MTB എന്റർടെയിൻമെന്റ് വയനാട്. 11:45 ന് വർഷാവസാന പ്രാർത്ഥന, വി.കുർബാന, നൊവേന. 2026 ജനുവരി 1 വ്യാഴം പ്രധാന തിരുനാൾ ദിനം.6 മണിക്ക് ജപമാല, വി.കുർബാന, നൊവേന 10 മണിക്ക് ആഘോഷമായ വി കുർബാനയും നൊവേനയും തുടർന്ന് പ്രദക്ഷിണം, നേർച്ച ഭക്ഷണം 12:30 ന് SB കമ്മ്യൂണിക്കേഷൻ വയനാട് അവതരിപ്പിക്കുന്ന ഗാനമേള 4 മണിക്ക് ഗോത്രകലകളുടെ അവതരണം 5 മണിക്ക് സാംസ്ക്കാരിക സമ്മേളനം ശ്രീ. കൽപറ്റ നാരായണൻ , റാഷിദ് ഗസാലി , റവ.ഫാ അജയ് തേക്കിലക്കാട്ടിൽ തുടങ്ങിയവർ പ്രഭാഷണം നടത്തും 8 മണിക്ക് ആകാശവിസ്മയം 8:30 ന് രസതന്ത്ര ബാന്റ് അവതരിപ്പിക്കുന്ന ബാന്റ് എന്നിവ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കും : മന്ത്രി ജി ആർ അനിൽ: സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ഫെയറുകൾ തുടങ്ങി
Next post വയനാട് ജില്ലാ പോലീസ് കാര്യാലയത്തിനും ബത്തേരി സബ് ഡിവിഷണൽ പോലിസ് ഓഫീസിനും ഐ.എസ്.ഒ സർട്ടിഫിക്കേഷൻ
Close

Thank you for visiting Malayalanad.in