പുത്തൂര്‍വയല്‍ പിയോഭവന്‍ ധ്യാനകേന്ദ്രത്തില്‍ 15-ാം വാര്‍ഷികവും വിശുദ്ധ പാദ്രേ പിയോയുടെ തിരുനാളും നാളെ

പുത്തൂര്‍വയല്‍ പിയോ ഭവന്‍ ധ്യാനകേന്ദ്രത്തില്‍ 15-ാം വാര്‍ഷികവും വിശുദ്ധ പാദ്രേ പിയോയുടെ തിരുനാളും 20ന് ആഘോഷിക്കും. രാവിലെ ഒമ്പതിന് ഒരുക്ക ശുശ്രൂഷ, ജപമാല, പ്രസുദേന്തിമാരെ വാഴിക്കല്‍. 10ന് മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലത്തിനു സ്വീകരണം നൽകും.
. 10.30ന് സഹായമെത്രാന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ കൃതജ്ഞതാബലി. 1.30ന് സ്‌നേഹവിരുന്ന്. 1.50ന് ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയെ പരിചയപ്പെടുത്തല്‍. രണ്ടിന് ഫാ.സെബാസ്റ്റ്യന്‍ കാക്കരിയിലിന്റെ നേതൃത്വത്തില്‍, കൈകള്‍ കെട്ടപ്പെട്ട ഈശോയോടുള്ള നൊവേന. 2.30ന് ആരാധന, അടയാള പ്രാര്‍ഥന, തൈലാഭിഷേകം എന്നിവ നടക്കും.
പിയോ ഭവന്‍ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കാക്കരിയില്‍, ഫാ.സാജന്‍ ജോസഫ്, ഫാ.ഡേവിഡ് ബേസില്‍, സെക്രട്ടറി ജോസ്.ജെ. മലയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post  കൂട്ടം കുടുംബക്കൂട്ടായ്മ ചാരിറ്റിബിള്‍ സൊസൈറ്റി പുതിയ പദ്ധതികൾ
Next post മാധ്യമ പ്രവർത്തകൻ ബിജു കിഴക്കേടത്ത് നിര്യാതനായി.
Close

Thank you for visiting Malayalanad.in