ചീയമ്പത്ത് പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കോടിയേറി.

പുല്‍പ്പള്ളി: സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറി. തലശ്ശേരിയില്‍ നിന്നും ആഘോഷമായി കൊണ്ടുവന്ന പതാകയാണ് വിശുദ്ധ കുര്‍ബ്ബാനാനന്തരം വികാരി മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി ഉയര്‍ത്തിയത്. വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനക്ക് അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ബൈബിള്‍ കണ്‍വെന്‍ഷനും അദ്ധേഹം ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ബത്തേരി എംഎല്‍എ ശ്രീ. ഐ. സി ബാലകൃഷ്ണന്‍, ട്രസ്റ്റി സിജു പൗലോസ് തോട്ടത്തില്‍, സെക്രട്ടറി അബ്രാഹാം ചുമതയില്‍ തുടങ്ങിയര്‍ സംസാരിച്ചു. ഒക്‌ടോബര്‍ 3 വരെയാണ് പെരുന്നാള്‍

Leave a Reply

Your email address will not be published. Required fields are marked *