വെളളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി. ഓണക്യാമ്പ് സമാപിച്ചു. പരേഡ് , വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ, ഓണാഘോഷം തുടങ്ങിയവ ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനോദ് ജോസഫ് , എസ്.ഐ. പി.എം. മുരളി, മിനിമോൾ ടി.കെ, പി എം. നൗഷാദ്, സ്കൂൾ പ്രധാനാധ്യാപിക ഷംല, തുടങ്ങിയവർ സംസാരിച്ചു. നാല് ദിവസത്തെ ക്യാമ്പിന് ജനമൈതി ബീറ്റ് ഓഫീസർ കെ.കെ.വിജിത് , എസ്.പി. സി സി. പി.ഒ. സലാം, അധ്യാപിക വിജിഷ, പി.ടി.എ. പ്രസിഡണ്ട് സലീം കേളോത്ത് തുടങ്ങിയവർ നേതൃത്വം നൽകി. എൻപതിലധികം കേഡറ്റുകൾ നാല് ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തു.