കാക്കവയൽ:വാടക കെട്ടിടങ്ങളിൽ കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി നിലവിലുള്ള വാടക നിയമത്തിൽ ഭേദഗതി വരുത്തി നിയമനിർമാണം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാക്കവയൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ചെറുകിട വ്യാപാര മേഖലയെ ഘട്ടം ഘട്ടമായി ഇല്ലാതാക്കുന്നതിന് വേണ്ടിയും വൻകിട കുത്തകൾക്ക് വേണ്ടിയും നടത്തിക്കൊണ്ടിരിക്കുന്ന സർക്കാറിൻ്റെ സർക്കുലറുകളും നിയമ നിർമ്മാണങ്ങളും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾനൽകിവരുന്ന ട്രേഡേഴ്സ് ലൈസൻസ് സംരംഭകർക്ക് കിട്ടുന്നതിനുവേണ്ടി ഒരുപാട് നിബന്ധനകൾ അടിച്ചേൽപ്പിക്കുന്ന നടപടി പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എസ് എസ് എൽ സി പ്ലസ് ടു വിജയം നേടിയ വ്യാപാരികളുടെ മക്കളെ ആദരിച്ചു. യൂനിറ്റ് പ്രസിഡണ്ട് നൗഷാദ് കരിമ്പനക്കൽ അധ്യക്ഷത വഹിച്ച യോഗം ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയി ഉദ്ഘാടനം ചെയ്തു, ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി, റഫീഖ് കെ.എ, ഷാനവാസ് സോയ, കെ എം കുര്യൻ, സുധീർ, അബ്ദുൽ ലത്തീഫ്, കുഞ്ഞബ്ദുള്ള ഹാജി, ഷൈജു, ഷൗക്കത്തലി, ഉമ്മർ മണ്ടാടൻ, ജെയിംസ് കെ.പി, ഷെറീന നൗഷാദ്, അനിതാ കിഷോർ, ഷബ്നം റഫീഖ്, അഷറഫ് കെ. തുടങ്ങിയവർ സംസാരിച്ചു.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...