.
കൊച്ചി: ആഗോള ടെക് ഭീമനായ ഇൻ്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ (ഐബിഎം) ഇന്ത്യയിലെ മുൻനിര സർവകലാശാലകളുമായി സഹകരിച്ച് നടത്തുന്ന ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎ, എംസിഎ, എംഎസ്സി തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനം ഗ്ലോബൽ എൻട്രൻസ് ടെസ്റ്റിന്റെ (GET) അടിസ്ഥാനത്തിലായിരിക്കും. സെപ്റ്റംബർ 14-ന് ഓൺലൈനായി നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് സെപ്റ്റംബർ 7 വരെ അപേക്ഷ സമർപ്പിക്കാം. ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗീകൃത യൂണിവേഴ്സിറ്റികളിൽ ആണ് കോഴ്സുകൾ ലഭ്യമാവുക
നിർമ്മിത ബുദ്ധിയുടെ (എഐ) കാലഘട്ടത്തിനനുസരിച്ച് വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഐബിഎം നേരിട്ട് രൂപകൽപ്പന ചെയ്ത ‘ക്യു-സ്ക്വയേഡ് ‘ (Q²D) പാഠ്യപദ്ധതിയാണ് കോഴ്സുകളുടെ പ്രധാന ആകർഷണം. ഇൻഡസ്ട്രിക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനം നൽകുന്നതിനൊപ്പം ഐബിഎമ്മിന്റെ ലൈവ് പ്രോജക്റ്റുകൾ, ഇന്നവേഷൻ ലാബുകൾ, ബൂട്ട് ക്യാമ്പുകൾ, കരിയർ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ എന്നിവയിലും വിദ്യാർത്ഥികൾക്ക് പങ്കാളികളാകാൻ അവസരമുണ്ടാകുമെന്ന് ഐബിഎം അക്കാദമിക് റിലേഷൻഷിപ്പ് ഹെഡ് ഹരി രാമസുബ്രഹ്മണ്യൻ വ്യക്തമാക്കി.
പ്രവേശനം നേടുന്നവർക്ക് മാസ്റ്റർ ബിരുദത്തോടൊപ്പം ഐബിഎമ്മിന്റെ ഡിജിറ്റൽ ബാഡ്ജുകളും മറ്റ് പ്രൊഫഷണൽ സർട്ടിഫിക്കറ്റുകളും ലഭിക്കും. പഠനത്തോടൊപ്പം തൊഴിൽ ചെയ്ത് വരുമാനം നേടാൻ സഹായിക്കുന്ന ‘ഏൺ വൈൽ യു ലേൺ’ മാതൃകയും ഈ പ്രോഗ്രാമുകളുടെ പ്രത്യേകതയാണ്. പഠനത്തിന്റെ ഭാഗമായി പ്രമുഖ ആഗോള കമ്പനികളിൽ ഇൻ്റേൺഷിപ്പും പഠനം പൂർത്തിയാക്കുന്നവർക്ക് മുൻനിര മൾട്ടിനാഷണൽ കമ്പനികളിൽ പ്ലേസ്മെൻ്റ് സഹായവും ഐബിഎം ഉറപ്പുനൽകുന്നു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി www.ibmiceq2d.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്കായി +91 73563 38285 ഈ നമ്പറിൽ ബന്ധപെടുക.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...